image

25 Jan 2024 12:57 PM IST

News

മക്കളായ റിഷാദിനും താരിഖിനും 500 കോടിയുടെ ഓഹരികള്‍ സമ്മാനിച്ച് അസിം പ്രേംജി

MyFin Desk

azim premji gifted shares worth rs 500 crore to his sons rishad and tariq
X

Summary

  • ജനുവരി 24ന് എന്‍എസ്ഇയില്‍ വ്യാപാരം അവസാനിച്ചപ്പോള്‍ 1.9 ശതമാനം ഉയര്‍ന്ന് 478.75 രൂപയിലാണ് വിപ്രോയുടെ ഓഹരി ക്ലോസ് ചെയ്തത്
  • 51,15,090 ഓഹരികള്‍ വീതമാണ് രണ്ട് മക്കള്‍ക്കായി അസിം പ്രേംജി സമ്മാനിച്ചത്
  • റിഷാദ് പ്രേംജി വിപ്രോയുടെ ചെയര്‍മാനാണ്. താരിഖ് പ്രേംജി വിപ്രോ എന്റര്‍പ്രൈസസിന്റെ നോണ്‍ എക്‌സിക്യുട്ടീവ് ഡയറക്ടറുമാണ്


വിപ്രോ സ്ഥാപകന്‍ അസിം പ്രേംജി 500 കോടി രൂപയുടെ ഓഹരികള്‍ മക്കളായ റിഷാദിനും താരിഖിനും സമ്മാനിച്ചു.

51,15,090 ഓഹരികള്‍ വീതമാണ് രണ്ട് മക്കള്‍ക്കായി അസിം പ്രേംജി സമ്മാനിച്ചതെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ അറിയിച്ചു.

റിഷാദ് പ്രേംജി വിപ്രോയുടെ ചെയര്‍മാനാണ്. താരിഖ് പ്രേംജി വിപ്രോ എന്റര്‍പ്രൈസസിന്റെ നോണ്‍ എക്‌സിക്യുട്ടീവ് ഡയറക്ടറുമാണ്.

ഇടപാടിനു ശേഷം അസിം പ്രേംജിയുടെ കുടുംബത്തിനു വിപ്രോയില്‍ 4.4 ശതമാനം ഓഹരിയാണ് അവശേഷിക്കുന്നത്. അതില്‍ 4.3 ശതമാനം അസിം പ്രേംജിയുടെയും, 0.05 ശതമാനം ഭാര്യ യാസ്മീന്‍ പ്രേംജിയുടെയും, 0.03 ശതമാനം രണ്ടു മക്കളുടെയും ഉടമസ്ഥതയിലുള്ളതാണ്.

ജനുവരി 24ന് എന്‍എസ്ഇയില്‍ വ്യാപാരം അവസാനിച്ചപ്പോള്‍ 1.9 ശതമാനം ഉയര്‍ന്ന് 478.75 രൂപയിലാണ് വിപ്രോയുടെ ഓഹരി ക്ലോസ് ചെയ്തത്.