9 Sept 2023 4:47 PM IST
Summary
- ഇന്ത്യയിലെ യുപിഐ, ജൻ ധൻ, ആധാർ, ഒഎൻഡിസി എന്നീ പരാമർശങ്ങൾ ജി 20 രേഖയിൽ
- ആറു വർഷത്തിനിടെ ഇത് 80 ശതമാനത്തിലധികം വർധനവ്
- ഇന്ത്യയിലെ ഡി പി ഐ സ്വകാര്യ സ്ഥാപനങ്ങളുടെ ബിസിനസ് കാര്യക്ഷമത വർധിപ്പിച്ചു
ഇന്ത്യയുടെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ച്ചറിനെ പ്രശംസിച്ച് ലോകബാങ്ക്. ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ച്ചറിന് രാജ്യത്തിൽ വലിയ നാഴികക്കല്ലുകൾ താണ്ടി നേട്ടം കൈവരിക്കാൻ ഇന്ത്യക്ക് സാധിച്ചു. 5 പതിറ്റാണ്ടു കൊണ്ടുണ്ടാവുന്ന നേട്ടമാണ് ചുരുങ്ങിയ സമയം കൊണ്ട് ഇന്ത്യ കൈവരിച്ചതെന്ന് രേഖയിൽ വ്യക്തമാക്കുന്നു. ഇന്ത്യയിലെ യുപിഐ, ജൻ ധൻ, ആധാർ, ഒഎൻഡിസി എന്നീ ഉദാഹരണങ്ങൾ രേഖയിൽ പരാമർശിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള ജീവിതങ്ങളെ മാറ്റി മറിക്കാൻ കഴിയുന്ന മികച്ച ഡിജിറ്റൽ പബ്ലിക് ഗുഡ് ഇൻഫ്രാ സ്ട്രക്ച്ചറുകളിൽ ചിലത് ഇന്ത്യ വികസിപ്പിച്ചിട്ടുണ്ട്.
ന്യൂഡൽഹിയിൽ നടക്കുന്ന വലിയ ജി 20 ഉച്ചകോടിക്ക് മുന്നോടിയായി തയ്യാറാക്കിയതാണ്. ലോക ബാങ്ക് രേഖ. ഡിജിറ്റൽ പബ്ലിക് ഇൻഫ്രാ സ്ട്രക്ച്ചർ രൂപരേഖ ഉണ്ടാക്കുന്നതിൽ സർക്കാർ നയത്തിന്റെയും നിയന്ത്രണത്തിന്റെയും സുപ്രധാന പങ്കും മോദി സർക്കാർ സ്വീകരിച്ച് സുപ്രധാന നടപടികളും രേഖയിൽ എടുത്തു പറയുന്നുണ്ട്.
എല്ലാവർക്കും ബാങ്ക് അക്കൗണ്ടുകൾ, ആധാർ, മൊബൈൽ കണക്ടിവിറ്റി, എന്നിവയുടെ സംയോജനത്തിലൂടെ 2008 ൽ നിന്നും സാമ്പത്തിക ഉൾപെടുത്തൽ നിരക്ക് 25 ശതമാനം ആയിരുന്നു. വെറും ആറു വർഷത്തിനിടെ ഇത് 80 ശതമാനത്തിലധികം വർധിച്ചതായി ലോക ബാങ്ക് പ്രശംസിച്ചു.
നരേന്ദ്ര മോദി പ്രധാന മന്ത്രി ആയതിനു ശേഷം 2015 മാർച്ചിലെ കണക്കുകൾ പ്രകാരം പ്രധാന മന്ത്രി ധൻ യോജന അക്കൗണ്ടുകളുടെ എണ്ണം14.72 കോടി ആയിരുന്നു. 2022 ജൂണിൽ ഇത് 46 .2 കോടി അക്കൗണ്ടുകളായി വർധിച്ചു. ഈ അക്കൗണ്ടുകളിൽ 56 ശതമാനം വരുന്ന 26 കോടി അക്കൗണ്ടുകൾ സ്ത്രീകളുടെ പേരിൽ ആയിരുന്നു.
ബാങ്ക് അക്കൗണ്ട് ഇല്ലാത്തവരെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തി ബാങ്ക് അക്കൗണ്ടുകൾ നടക്കുകയായിരുന്നു പദ്ധതിയുടെ ലക്‌ഷ്യം. ഈ ഉദ്യമം 9 വർഷം പൂർത്തിയാക്കി.
കൂടാതെ റീറ്റൈൽ ഇടപാടുകൾക്കായി യു പി ഐ ഉപയോഗിക്കുന്നതിന് പുറമെ സർക്കാർ ആനുകൂല്യങ്ങൾ നേരിട്ട് പൗരന്മാർക്ക് കൈമാറാൻ ഇന്ത്യ സാങ്കേതിക വിദ്യയെ പ്രയോജനപ്പെടുത്തിയെന്നും ലോകബാങ്ക് വ്യക്തമാക്കി. ഇന്ത്യയിലെ ഡി പി ഐ സങ്കീർണത, ചെലവ് ,സമയം എന്നിവ കുറക്കുന്നതിലൂടെ സ്വകാര്യ സ്ഥാപനങ്ങളുടെ ബിസിനസ് പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിച്ചു. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് അഥവാ യു പി ഐ ഇന്ത്യയുടെ മൊബൈൽ അധിഷ്ഠിത ഫാസ്റ്റ് പേയ്മെന്റ് സംവിധാനം ആണ്. ഉപഭോക്താവിന് വിപിഐ ഉപയോഗിച്ച് തൽക്ഷണം ഇടപാടുകൾ നടത്താൻ സാധിക്കും. ഇന്ത്യയിലെ റീടെയിൽ ഡിജിറ്റൽ ഇടപാടുകൾക്ക് യുപിഐ സംവിധാനം ജനപ്രിയമായി മാറി. വളരെ വേഗത്തിലാണ് ഈ സംവിധാനം വളർന്നത്.
യു പി ഐ യുടെ നേട്ടങ്ങൾ ഇന്ത്യയിൽ മാത്രമായി പരിമിതപ്പെടുത്താതെ മറ്റു രാജ്യങ്ങളിലും ഇതിന്റെ പ്രയോജനം ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിലും സർക്കാർ നേട്ടം കൈവരിച്ചു. ഇതുവരെ ശ്രീലങ്ക, ഫ്രാൻസ്, യു എ ഇ, സിംഗപ്പൂർ എന്നിവ വളർന്നു വരുന്ന ഫിൻ ടെക്ക് പേയ് മെന്റ് സൊല്യൂഷനുകളിൽ ഇന്ത്യയുമായി സഹകരിച്ചിട്ടുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
