image

25 Oct 2023 3:21 PM GMT

News

യുദ്ധ൦ പോലെ തന്നെ, ഉയർന്ന പലിശയും ലോകത്തിനു ഭീഷണി, ലോക ബാങ്ക് മേധാവി

MyFin Desk

യുദ്ധ൦  പോലെ തന്നെ,  ഉയർന്ന പലിശയും  ലോകത്തിനു ഭീഷണി, ലോക ബാങ്ക് മേധാവി
X

Summary

യു എസ് 10 വർഷ കാലാവധിയുള്ള കടപത്രത്തിന്റെ നിരക്ക് കഴിഞ്ഞ ദിവസം 5 ശതമാനം കടന്നു


പശ്ചിമേഷ്യൻ സംഘട്ടനമാണ് പ്രത്യക്ഷത്തിൽ ഇപ്പോൾ ലോക സമ്പദ് ഘടനക്കു വലിയ ഭീഷണിയായി നിൽക്കുന്നതെങ്കിലും,അതിനെ ദോഷമായി ബാധിക്കുന്ന മറ്റു പല ഘടകങ്ങളും സജ്ജീവമാണന്നു ലോക ബാങ്കിന്റെ പ്രസിഡന്റ് അജയ് ബംഗാ.

`` യു എസ് 10 വർഷ കാലാവധിയുള്ള കടപത്രത്തിന്റെ നിരക്ക് കഴിഞ്ഞ ദിവസം 5 ശതമാനം കടന്നു. അങ്ങനെ ഒരു പ്രതീക്ഷ ഞങ്ങൾക്കില്ലായിരുന്നു. അങ്ങനെയുള്ള പല അപകടങ്ങളും ഇപ്പോൾ പതിയിരിക്കുന്നുണ്ട് .'' ലോകം ആകമാനം വായ്‌പ്പാ നിരക്കുകൾ ഉയർന്നു നിൽക്കുന്നതിനെ സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

അത് ( ഉയർന്ന വായ്‌പ്പാ നിരക്കുകൾ) സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കാവുന്ന ഒരു ഭീഷണി ആണ്,'' അജയ് ബംഗാ പറഞ്ഞു.

അടുത്ത മഹാമാരിക്ക് മുമ്പ് ഇനിയും എത്ര നാളുകൾ ഉണ്ടന്നുള്ളതാണ് ലോക സമ്പദ് ഘടന നേരിടുന്ന മറ്റൊരു പ്രശ്നം.

റിയാദിൽ നടന്ന ഫ്യുച്ർ ഇൻവെസ്റ്റ്മെന്റ് ഇൻഷിയെറ്റിവ് ( ഫ് ഐ ഐ ) സംബന്ധിച്ച പരിപാടിയിൽ സംസാരിക്കുകായായിരുന്നു അജയ് ബംഗാ.

`` രാജ്യങ്ങൾ തമ്മിൽ നിലനിൽക്കുന്ന രാഷ്ട്രീയ ഭിന്നതകൾ ഇപ്പോൾ ഇസ്രയേലിലും, ഗാസയിലെ നടക്കുന്നതുപോലെ യുദ്ധങ്ങളായി വളരുന്നു നിങ്ങൾ കാണുന്നുണ്ട്. നിങ്ങളുടെ കാഴ്ചക്ക് അപ്പുറവും പലതും നടക്കുന്നു . ഇതിന്റെയെല്ലാം ഫലങ്ങൾ ഒരുമിച്ചു വരുമ്പോൾ അത് സാമ്പത്തിക വികസനത്തിൽ ഉണ്ടാക്കുന്ന ആഘാതങ്ങൾ നമ്മൾ പ്രതീക്ഷിക്കുന്നതിലും വലുതായിരിക്കും,'' ലോക ബാങ്ക് മേധാവി പറഞ്ഞു.

ഇതിന്റെ ഫലം എല്ലാവരും ആനിനുഭവിക്കേണ്ടി വരും, ആർക്കും അതിൽ നിന്ന് രക്ഷനേടാൻ കഴിയുകയില്ല., അജയ് ബംഗാ പറഞ്ഞു.

``ഇതിൽ ഒരു കൂട്ടരേ കുറ്റക്കാരായി കാണാനും, മറ്റുള്ളവരുടെ പങ്കു അവഗണിക്കാനും മറ്റും ഞാൻ വളരെ ശ്രദ്ധാലു ആയിരിക്കണം. ''

കുറച്ചു കാലങ്ങൾക്കു മുമ്പ് വികസിത രാജ്യങ്ങളിൽ, സംഗതികൾ നമ്മൾ വിചാരിച്ചിരുന്നതിലും മെച്ചമായിരുന്നങ്കിൽ, ``ഇപ്പോൾ നാമെല്ലാം അപകടകരമായ ഒരു പ്രതിസന്ധിയിലാണ് .''

വികസിത സമ്പദ് ഘടനകൾക്കു സ്വകാര്യ നികേഷ്‌പങ്ങൾ ഉണ്ടങ്കിലേ വളരാൻ ആകു. എന്നാൽ ചില രാജ്യങ്ങളിലെ രാഷ്ട്രീയ കാലാവസ്ഥ ഈ നിക്ഷേപങ്ങളുടെ വരവിനു തടസമായി നിൽക്കുന്നു