image

28 Aug 2023 2:06 PM IST

News

ലുലു മാളിലെ ഹാങ്ങിംഗ് പൂക്കളത്തിന് ലോക റെക്കോഡ്

MyFin Desk

world record for hanging flowers at lulu mall
X

Summary

  • എട്ട് ദിവസം കൊണ്ട് 35 ലധികം ആളുകള്‍ ചേര്‍ന്നാണ് പൂക്കളം ഒരുക്കിയത്.
  • താഴെ കഥകളി രൂപവും മുകളില്‍ ഓണത്തപ്പനുമായിരുന്നു ഹാങ്ങിംഗ് പൂക്കളത്തിന്റെ ആകര്‍ഷണം.


കൊച്ചി: ഓണത്തോടനുബന്ധിച്ച് കൊച്ചി ലുലുമാളില്‍ ഒരുക്കിയ ഹാങ്ങിംഗ് പൂക്കളത്തിന് ലേക റെക്കോഡ്. കൃത്രിമ പൂക്കളുപയോഗിച്ച് 30 അടി വ്യാസവും 450 കിലോ ഭാരവുമുള്ള ഹാങ്ങിംഗ് പൂക്കളമാണ് തയ്യാറാക്കിയത്. എട്ട് ദിവസം കൊണ്ട് 35 ലധികം ആളുകള്‍ ചേര്‍ന്നാണ് പൂക്കളം ഒരുക്കിയത്. ജിഐ പൈപ്പുകളില്‍ പോളിഫോമും വിനയ്ല്‍ പ്രിന്റും ഉപയോഗിച്ച് നിര്‍മിച്ച ഘടന നാല് വടങ്ങളില്‍ കോര്‍ത്ത് ഉയര്‍ത്തി, 25 മീറ്റര്‍ വീതമുള്ള മൂന്ന് ഇരുമ്പ് ചങ്ങലയിലാണ് പൂക്കളം തൂക്കിയത്. താഴെ കഥകളി രൂപവും മുകളില്‍ ഓണത്തപ്പനുമായിരുന്നു ഹാങ്ങിംഗ് പൂക്കളത്തിന്റെ ആകര്‍ഷണം. ഇതോടെ ഒരൊറ്റ വേദിയില്‍ ഒരുക്കിയ ഏറ്റവും വലിയ ഹാങ്ങിംഗ് പൂക്കളം എന്ന വേള്‍ഡ് റെക്കോഡ്‌സ് യൂണിയന്‍ സര്‍ട്ടിഫിക്കറ്റാണ് പൂക്കളത്തെ തേടിയെത്തിയത്. കൊച്ചി ലുലു ഇവന്റസാണ് പൂക്കളം തയ്യാറാക്കിയത്. ലുലു ഇവന്റ്‌സ് ആര്‍ട്ട് ഡയറക്ടര്‍ മഹേഷ് എം.നായരാണ് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കി.

ലുലു മാളില്‍ നടന്ന ചടങ്ങില്‍ വേള്‍ഡ് റെക്കോഡ്‌സ് യൂണിയന്‍ പ്രതിനിധി ക്രിസ്റ്റഫര്‍ ടെയ്‌ലര്‍ ക്രാഫ്റ്റ്, സര്‍ട്ടിഫിക്കറ്റും മെഡലും ലുലുവിന് സമ്മാനിച്ചു. ലുലു ഗ്രൂപ്പ് ഇന്ത്യ സി.ഒ.ഒ രജിത്ത് രാധാകൃഷ്ണന്‍ സര്‍ട്ടിഫിക്കറ്റും മെഡലും ഏറ്റുവാങ്ങി. ലുലുമാള്‍ ഇന്ത്യ ഡയറക്ടര്‍ ഷിബു ഫിലിപ്പ്, കൊമേര്‍ഷ്യല്‍ മാനേജര്‍ സാദിഖ് കാസിം, കൊച്ചി ലുലുമാള്‍ ജനറല്‍ മാനേജര്‍ ഹരി സുഹാസ്, മാര്‍ക്കറ്റിംഗ് മാനേജര്‍ ഐശ്വര്യ ബാബു, ഇവന്റസ് മാനേജര്‍ ദിലു വേണുഗോപാല്‍, സീനിയര്‍ ഓപ്പറേഷന്‍സ് മാനേജര്‍ സുകുമാരന്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ ആതിര നമ്പ്യാതിരി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.