12 March 2024 3:42 PM IST
നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾക്കുള്ളിൽ സുരക്ഷിതമായിരിക്കും ; അപരാജിത ഓൺലൈനുമായി കേരളാ പോലീസ്
MyFin Desk
Summary
- സ്ത്രീകൾക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള സൈബര്‍ അതിക്രമങ്ങള്‍ ഉള്‍പ്പടെ എല്ലാത്തരം അതിക്രമങ്ങളും 'അപരാജിത' ഓണ്‍ലൈനിലൂടെ അറിയിക്കാം
- വനിതാ സെല്‍ പോലീസ് സൂപ്രണ്ടിന്റെ കീഴിലുള്ള സംസ്ഥാനതലസെല്‍ നിയമനടപടികള്‍ സ്വീകരിച്ച് വിവരം പിന്നീട് പരാതിക്കാരെ അറിയിക്കും
- പരാതികൾ പങ്കുവെയ്ക്കാൻ വേണ്ടി കേരള പോലീസ് നൽകിയിട്ടുള്ള ഇ മെയിലും ഫോൺ നമ്പറും ഉപയോഗിക്കപ്പെടുത്തതാവുന്നതാണ്.
ഈ കാലഘട്ടത്തിൽ നമ്മുടെ പൊതുസമൂഹത്തിൽ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള ആക്രമണങ്ങൾ ദിനം തോറും കൂടി വരുകയാണ്. പല ഇടങ്ങളിലും ഇത് നടക്കുന്നുടെങ്കിലും കൂടുതൽ ആൾക്കാരും ആരോടും ഒന്നും പറയാതെ അഭിമാന ഭയം കാരണം മനസ്സിൽ അടക്കി പിടിച്ചു കഴിയുകയായിരുക്കും. എന്നാൽ ഇപ്പോൾ കാലം മാറിയിരിക്കുകയാണ് തുറന്നു പറയാൻ കഴിയാത്തെ അവരുടെ അവസ്ഥയിൽ അവർക്കിടയിലേക്ക് ഇറങ്ങി ചെല്ലാൻ തീരുമാനിച്ചിരിക്കുകയാണ് കേരളാ പോലീസ്.അതുനുവേണ്ടി കേരളാ പോലീസ് നവീകരിച്ച ഒരു സംവിധാനമാണ് 'അപരാജിത' ഓൺലൈൻ.സ്ത്രീകൾക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള സൈബര്‍ അതിക്രമങ്ങള്‍ ഉള്‍പ്പടെ എല്ലാത്തരം അതിക്രമങ്ങളും 'അപരാജിത' ഓണ്‍ലൈനിലൂടെ അറിയിക്കാം എന്ന് കേരളാ പൊലീസ് പങ്കുവെച്ച സോഷ്യല്‍മീഡിയ പോസ്റ്റില്‍ പറഞ്ഞു.വിവരം നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ പൂർണ്ണമായും കേരളാ പോലീസ് രഹസ്യമായി സൂക്ഷിക്കുന്നതാണ്. വനിതാ സെല്‍ പോലീസ് സൂപ്രണ്ടിന്റെ കീഴിലുള്ള സംസ്ഥാനതലസെല്‍ നിയമനടപടികള്‍ സ്വീകരിച്ച് വിവരം പിന്നീട് പരാതിക്കാരെ അറിയിക്കും. പരാതികൾ പങ്കുവെയ്ക്കാൻ വേണ്ടി കേരള പോലീസ് നൽകിയിട്ടുള്ള ഇ മെയിലും ഫോൺ നമ്പറും ഉപയോഗിക്കപ്പെടുത്തതാവുന്നതാണ്.
ഇമെയില്‍ - aparajitha.pol@kerala.gov.in
ഫോണ്‍ : 9497996992
പഠിക്കാം & സമ്പാദിക്കാം
Home
