image

22 March 2024 2:36 PM IST

News

മെക്‌സിക്കന്‍ സുന്ദരിയെ ജീവിത പങ്കാളിയാക്കി സൊമാറ്റോ സിഇഒ

MyFin Desk

zomato ceo mangalyam, bride a mexican model
X

Summary

  • 2008-ലാണ് ദീപിന്ദറും പങ്കജ് ചദ്ദയും ചേര്‍ന്നു സൊമാറ്റോ സ്ഥാപിച്ചത്
  • ചൈനയിലെ ആന്റ് ഗ്രൂപ്പിന്റെ പിന്തുണയുള്ളതാണ് സൊമാറ്റോ
  • കാഞ്ചന്‍ ജോഷിയാണ് ദീപിന്ദറിന്റെ ആദ്യ ഭാര്യ


പ്രമുഖ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോയുടെ സിഇഒ ദീപിന്ദര്‍ ഗോയല്‍ മെക്‌സിക്കന്‍ മുന്‍ മോഡല്‍ ഗ്രേസിയ മുനോസിനെ വിവാഹം ചെയ്തതായി റിപ്പോര്‍ട്ട്.

41-കാരനായ ദീപിന്ദറിന്റെ രണ്ടാം വിവാഹമാണിത്. ഐഐടി ഡല്‍ഹിയില്‍ പഠിക്കവേ പരിചയപ്പെട്ട കാഞ്ചന്‍ ജോഷിയാണ് ദീപിന്ദറിന്റെ ആദ്യ ഭാര്യ.

ഗ്രേസിയ മുനോസുമായുള്ള ദീപിന്ദറിന്റെ വിവാഹം ഏതാനും മാസങ്ങള്‍ക്കു മുന്‍പ് കഴിഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട്. പിന്നീട് ഇരുവരും ഫെബ്രുവരിയില്‍ ഹണിമൂണ്‍ കഴിഞ്ഞ് ഇന്ത്യയിലേക്ക് മടങ്ങിയെന്നുമാണു ദേശീയ മാധ്യമമായ ദ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.

ലക്ഷ്വറി കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്‌സ് സ്റ്റാര്‍ട്ടപ്പ് നടത്തുകയാണ് ഗ്രേസിയ ഇപ്പോള്‍.

2008-ലാണ് ദീപിന്ദറും പങ്കജ് ചദ്ദയും ചേര്‍ന്നു സൊമാറ്റോ സ്ഥാപിച്ചത്. ആദ്യകാലത്ത് സൊമാറ്റോയുടെ പേര് ഫുഡി ബേ (foodiebay) എന്നായിരുന്നു.

ചൈനയിലെ ആന്റ് ഗ്രൂപ്പിന്റെ പിന്തുണയുള്ളതാണ് സൊമാറ്റോ.

മൂന്ന് വര്‍ഷം മുന്‍പ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനിയാണ് സൊമാറ്റോ. ആ സമയത്ത് ദീപിന്ദറിന്റെ ആസ്തിയായി ബ്ലൂംബെര്‍ഗ് ബില്യനെയര്‍ ഇന്‍ഡെക്‌സ് കണക്കാക്കിയത് 650 മില്യന്‍ ഡോളറാണ്. സൊമാറ്റോയില്‍ ദീപിന്ദറിനുള്ള ഓഹരിയുടെ അടിസ്ഥാനത്തിലാണ് ആസ്തി കണക്കാക്കിയത്.