22 Dec 2023 4:19 PM IST
Summary
- നിലവില്‍ ഷിപ്പ്‌റോക്കറ്റില്‍ നിക്ഷേപം നടത്തിയിട്ടുണ്ട് സൊമാറ്റോ
- ഇന്ന് (ഡിസംബര്‍ 22) എന്‍എസ്ഇയില്‍ വ്യാപാരം അവസാനിച്ചപ്പോള്‍ സൊമാറ്റോ ഓഹരി വില 0.43 ശതമാനം ഉയര്‍ന്നു
- സൊമാറ്റോയുടെ സിഇഒ റിപ്പോര്‍ട്ട് നിഷേധിച്ച് രംഗത്തുവന്നു
ഡെലിവറി സ്ഥാപനമായ ഷിപ്പ്‌റോക്കറ്റിനെ 200 കോടി ഡോളറിന് ഏറ്റെടുക്കുകയാണെന്ന വാര്‍ത്ത നിഷേധിച്ച് സൊമാറ്റോ.
റെഗുലേറ്ററി ഫയലിംഗില്‍ ഏറ്റെടുക്കല്‍ വാര്‍ത്ത തെറ്റാണെന്നു സൊമാറ്റോ അറിയിച്ചു.
' ഞങ്ങള്‍ ഈ റിപ്പോര്‍ട്ട് നിരസിക്കുകയും വിപണിയില്‍ പ്രചരിക്കുന്ന തെറ്റായ വാര്‍ത്തകള്‍ക്കെതിരെ നിക്ഷേപകര്‍ക്കു മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു. ഈ നിമിഷത്തില്‍ ഒരു ഏറ്റെടുക്കലിനും പദ്ധതികളില്ലാതെ ഞങ്ങള്‍ ഞങ്ങളുടെ നിലവിലുള്ള ബിസിനസുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ശ്രമിക്കുന്നത് ' ഫയലിംഗില്‍ കമ്പനി അറിയിച്ചു.
മൈക്രോ ബ്ലോഗിംഗ് സൈറ്റായ എക്‌സ് പ്ലാറ്റ്‌ഫോമില്‍, സൊമാറ്റോയുടെ സിഇഒ ദീപീന്ദര്‍ ഗോയലും ഈ റിപ്പോര്‍ട്ട് നിഷേധിച്ച് രംഗത്തുവന്നു.
നിലവില്‍ ഷിപ്പ്‌റോക്കറ്റില്‍ നിക്ഷേപം നടത്തിയിട്ടുണ്ട് സൊമാറ്റോ.
ഇന്ന് (ഡിസംബര്‍ 22) എന്‍എസ്ഇയില്‍ വ്യാപാരം അവസാനിച്ചപ്പോള്‍ സൊമാറ്റോ ഓഹരി വില 0.43 ശതമാനം ഉയര്‍ന്ന് 127.90 രൂപയിലാണു ക്ലോസ് ചെയ്തത്.
Clarification on news articles related to acquisition of Shiprocket —
— Deepinder Goyal (@deepigoyal) December 21, 2023
We have noticed that there are certain news articles circulating in the mainstream media with the subject “Zomato offers to acquire Shiprocket for $2 billion”. We deny this statement and would like to caution…
പഠിക്കാം & സമ്പാദിക്കാം
Home
