2 Jun 2026 7:27 PM IST
Summary
മൂന്നോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്കാണ് ഈ നിബന്ധന ബാധകമാകുക.
സ്വകാര്യ മേഖലയിലെ പര്‍ച്ചേസിങ് തസ്തികകളില്‍ 70 ശതമാനം സൗദിവത്കരണം ഏര്‍പ്പെടുത്താനുള്ള സുപ്രധാന തീരുമാനം ഔദ്യോഗികമായി പ്രാബല്യത്തില്‍ വന്നു. മാനവ വിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ച പുതിയ നിയമം മെയ് 31 മുതലാണ് പ്രാബല്യത്തിലായത്. മൂന്നോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്കാണ് ഈ നിബന്ധന ബാധകമാകുക.
പ്രൊക്യുര്‍മെന്റ് മാനേജര്‍, പ്രൊക്യുര്‍മെന്റ് റെപ്രസന്ററ്റീവ്, കോണ്‍ട്രാക്റ്റ് മാനേജര്‍, വെയര്‍ഹൗസ് കീപ്പര്‍, ലോജിസ്റ്റിക്‌സ് മാനേജര്‍, വെയര്‍ഹൗസ് മാനേജര്‍, ടെന്‍ഡര്‍ സ്‌പെഷലിസ്റ്റ്, പ്രൊക്യുര്‍മെന്റ് സ്‌പെഷലിസ്റ്റ്, ഇ-കൊമേഴ്സ് സ്‌പെഷലിസ്റ്റ്, മാര്‍ക്കറ്റ് റിസര്‍ച്ച് സ്‌പെഷലിസ്റ്റ്, വെയര്‍ഹൗസ് സ്‌പെഷലിസ്റ്റ്, പ്രൈവറ്റ് ലേബല്‍ സപ്ലൈ സ്‌പെഷലിസ്റ്റ് എന്നിവയാണ് സ്വദേശിവല്‍ക്കരണ തോത് 70% ആയി വര്‍ധിപ്പിച്ചത്.
നിയമം ലക്ഷ്യമിടുന്ന സ്ഥാപനങ്ങള്‍ നിര്‍ദ്ദിഷ്ട സ്വദേശിവത്കരണ നിരക്കുകള്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ശക്തമായ നിരീക്ഷണവും പരിശോധനകളും ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞു. നിശ്ചിത സമയപരിധിക്കുള്ളില്‍ നിയമം നടപ്പാക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശനമായ നിയമനടപടികളും വന്‍ തുക പിഴയും ചുമത്തും.
പഠിക്കാം & സമ്പാദിക്കാം
Home
