image

26 May 2026 7:11 PM IST

NRI

സൗദി ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിന് ഒടുവില്‍ മോചനം; ഇമിഗ്രേഷന്‍ നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് മടങ്ങാം

MyFin Desk

സൗദി ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിന് ഒടുവില്‍ മോചനം; ഇമിഗ്രേഷന്‍ നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് മടങ്ങാം
X

Summary

ഇരുപത് വര്‍ഷമായി ജയിലില്‍ കഴിയുകയായിരുന്നു റഹീം


സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചന ഉത്തരവില്‍ അധികൃതര്‍ ഒപ്പ് വെച്ചു. ഇമിഗ്രേഷന്‍ നടപടി കൂടി പൂര്‍ത്തിയയാല്‍ ഏത് സമയവും നാട്ടിലേക്ക് പോകാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി സഹായസമിതി അറിയിച്ചു. ഇരുപത് വര്‍ഷമായി ജയിലില്‍ കഴിയുകയായിരുന്നു റഹീം.

സൗദി പൗരന്റെ 15 വയസ്സുകാരനായ മകന്‍ മരിച്ച സംഭവത്തിലാണ് റഹിമിന് ശിക്ഷ ലഭിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട ഇടപെടലുകള്‍ക്ക് ഒടുവില്‍, മാപ്പ് നല്‍കാന്‍ തയാറാണെന്ന് സൗദി ബാലന്റെ കുടുംബം റിയാദ് ക്രിമിനല്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് റഹീമിന്റെ വധശിക്ഷ റദ്ദാക്കി ഉത്തരവുണ്ടായത്.

ജയില്‍ മോചനത്തിന് ശേഷമായിരിക്കും എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റില്‍ എക്‌സിറ്റ് വിസ ലഭ്യമാക്കുക. ഇതിനായി ഇന്ത്യന്‍ എംബസിയും അഭിഭാഷകരും നിരന്തരം ശ്രമിച്ചുവരികയാണെന്നും റിയാദ് സഹായ സമിതി അറിയിച്ചിരുന്നു.

34 കോടിയോളം രൂപ മോചന ദ്രവ്യം വാങ്ങിയാണ് കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം അബ്ദുറഹീമിന് മാപ്പ് നല്‍കിയത്. കോടതി വധശിക്ഷ റദ്ദാക്കുകയും ചെയ്തു. ജനകീയ ക്യാംപെയ്‌നിങ്ങിലൂടെയാണ് ധനം സമാഹരിച്ചത്.