image

23 Dec 2025 7:21 PM IST

NRI

Abudhabi:ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബി തെരഞ്ഞെടുക്കപ്പെട്ടു

MyFin Desk

Abudhabi:ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബി തെരഞ്ഞെടുക്കപ്പെട്ടു
X

Summary

ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവര്‍ക്കും രാത്രിയില്‍ ഭയമില്ലാതെ നടക്കാന്‍ കഴിയുന്ന നഗരം കൂടിയാണ് അബുദാബി


വിവിധ ആഗോള സൂചികകള്‍ നടത്തിയ സര്‍വേയിലാണ് അബുദാബി സുരക്ഷിത നഗരമെന്ന നേട്ടം നിലനിര്‍ത്തിയത്. ഏറ്റവും ഒടുവില്‍ സിഇഒ വേള്‍ഡ് മാഗസിന്‍ നടത്തിയ സര്‍വേയില്‍ 300 ആഗോള നഗരങ്ങളുടെ പട്ടികയില്‍ 97.73 സ്‌കോറോടെയാണ് അബുദാബി മുന്നിലെത്തിയത്. തായ്‌പേയി (97.5), ദോഹ (97.35) എന്നീ നഗരങ്ങളാണു തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്. നേരത്തെ നമ്പിയോ സേഫ്റ്റി ഇന്‍ഡക്‌സ് ലോകമെമ്പാടുമുള്ള 382 നഗരങ്ങളില്‍ നടത്തിയ പഠനത്തില്‍ തുടര്‍ച്ചയായി ഒന്‍പതാം വര്‍ഷവും അബുദാബി ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു.

അബുദാബിയിലൂടെ പാതിരാത്രക്കും ഒറ്റയ്ക്ക് സുരക്ഷിതമായി സഞ്ചരിക്കാം. ഇവിടെ സുരക്ഷ ഒരുക്കുന്നതില്‍ പോലീസ് സേന വഹിക്കുന്ന പങ്ക് ചെറുതല്ല. എഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിരീക്ഷണ സംവിധാനങ്ങള്‍, കുറ്റകൃത്യങ്ങള്‍ നേരത്തെ തടയാനുള്ള മുന്‍കരുതല്‍ നടപടികള്‍, രാഷ്ട്രീയ സ്ഥിരത, കുടുംബ സൗഹൃദ അന്തരീക്ഷം തുടങ്ങിയവ അബുദാബിക്ക് നേട്ടമായി.

നഗരത്തിലെ 93 ശതമാനത്തിലധികം താമസക്കാരും അബുദാബിയില്‍ പൂര്‍ണ സുരക്ഷിതരാണെന്നു പറയുന്നു. അതേസമയം, ലോകത്തെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ യുഎഇ രണ്ടാം സ്ഥാനത്താണ്. അന്‍ഡോറയാണ് ഒന്നാമത്.