28 Dec 2025 7:23 PM IST
Summary
അബുദാബിയിലെ പ്രധാന കേന്ദ്രങ്ങളില്‍ ജനത്തിരക്ക് നിയന്ത്രിക്കുന്നതിനും ഗതാഗത തടസ്സങ്ങള്‍ ഒഴിവാക്കുന്നതിനുമായി പ്രത്യേക സേനയെ ഏര്‍പ്പെടുത്തും
പുതുവര്‍ഷമാകാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആഘോഷങ്ങളില്‍ പൊതുജനങ്ങളുടെ സുരക്ഷാ സുഗമവുമാക്കാന്‍ ആവശ്യമായ വിപുലമായ സുരക്ഷാ പദ്ധതികള്‍ അബുദാബി പോലീസ് പ്രഖ്യാപിച്ചു. എമിറേറ്റിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, കരിമരുന്ന് പ്രയോഗം നടക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ജനത്തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി പ്രത്യേക സേനയെ ഏര്‍പ്പെടുത്തും.
നഗരഹൃദയങ്ങളിലും ആഘോഷങ്ങള്‍ നടക്കുന്ന പ്രധാന വേദികളിലും കര്‍ശന സുരക്ഷ ഒരുക്കും. ആഘോഷങ്ങള്‍ അതിരുവിടാതെ നോക്കാനും പൊതുമുതല്‍ നശിപ്പിക്കുന്നത് തടയാനും പ്രത്യേക പട്രോളിംഗ് സംഘത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
റോഡുകളിലെ നിശ്ചിത വേഗപരിധി ലംഘിക്കരുതെന്നും വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നത് യാത്രക്കാര്‍ പരമാവധി ഒഴിവാക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. വാഹനങ്ങളിലോ പൊതുസ്ഥലത്തോ സ്‌പ്രേ പെയിന്റുകള്‍ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും ആധുനിക ഉപകരണങ്ങളും സജ്ജമാണെന്നും അധികൃതര്‍ പറഞ്ഞു. അബുദാബി പോലീസിന്റെ ഓപ്പറേഷന്‍സ് റൂം 24 മണിക്കൂറും സജീവമായിരിക്കും.
പഠിക്കാം & സമ്പാദിക്കാം
Home
