7 March 2026 7:18 PM IST
Abudhabi Big ticket:പ്രവാസി മലയാളുടെ സ്വപ്‌നങ്ങള്‍ക്ക് സ്വര്‍ണത്തിളക്കം;അബുദാബി ബിഗ് ടിക്കറ്റ് ഭാഗ്യത്തില്‍ മലയാളി
MyFin Desk
Summary
1.5 കോടി ദിര്‍ഹത്തിന്റെ (ഏകദേശം 37 കോടി രൂപ) ബംപര്‍ സമ്മാനമാണ് ലഭിച്ചത്.
മലയാളി പ്രവാസിക്ക് കോടികളുടെ ഭാഗ്യം. ഷാര്‍ജയില്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ പിക്ക് അപ്പ് ഡ്രൈവറായി ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി വിബീഷ് പള്ളിയാലിന് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വിജയം. 1.5 കോടി ദിര്‍ഹത്തിന്റെ (ഏകദേശം 37 കോടി രൂപ) ബംപര്‍ സമ്മാനമാണ് ലഭിച്ചത്. കഴിഞ്ഞ 15 വര്‍ഷമായി മുടങ്ങാതെ ഭാഗ്യപരീക്ഷണം നടത്തിവന്നിരുന്ന വ്യക്തിയായിരുന്നു വിബീഷ്. പ്രവാസജീവിതം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്ന വേളയിലാണ് ഈ മഹാഭാഗ്യം ആദ്ദേഹത്തെ തേടിയെത്തിയത്.
ഫെബ്രുവരി ഏഴാം തീയതി നാട്ടിലേക്ക് പോകാന്‍ തയാറെടുക്കുന്നതിനിടെ തന്നെ വിബീഷ് ആയിരം ദിര്‍ഹത്തിന്റെ ടിക്കറ്റുകള്‍ വാങ്ങിയിരുന്നു. സുഹൃത്തുക്കളുടെ നിര്‍ബന്ധ പ്രകാരമാണ് ടിക്കറ്റെടുത്തത്. ഫെബ്രുവരി 28-ന് കസിനും സുഹൃത്തുക്കളും ചേര്‍ന്ന് മറ്റൊരു ടിക്കറ്റ് കൂടി എടുക്കാന്‍ വിബീഷിനെ നിര്‍ബന്ധിച്ചു. ആ മാസത്തെ തന്റെ ബജറ്റ് കഴിഞ്ഞുവെന്ന് പറഞ്ഞ് ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും അവരുടെ സ്‌നേഹത്തിന് മുന്നില്‍ വിബീഷിന് വഴങ്ങേണ്ടി വന്നു. അങ്ങനെ ഓണ്‍ലൈനായി എടുത്ത ആ അവസാന ടിക്കറ്റാണ് വിബീഷിനെ കോടിപതിയാക്കിയത്.
ബുധനാഴ്ച വൈകിട്ട് അബുദാബിയില്‍ നിന്ന് സാധനങ്ങള്‍ ഇറക്കി ഷാര്‍ജയിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ബിഗ് ടിക്കറ്റ് അധികൃതരുടെ ഫോണ്‍ കോള്‍ വിബീഷിനെ തേടിയെത്തിയത്. ലഭിക്കുന്ന തുക സുഹൃത്തുക്കളുമായി പങ്കുവയ്ക്കുമ്പോള്‍ വിബീഷിന് ഏകദേശം ഒന്‍പത് കോടിയോളം രൂപ ലഭിക്കും. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ പഠനം പൂര്‍ത്തിയാക്കി ഇപ്പോള്‍ ബംഗ്ലൂരുവില്‍ ബിബിഎ ചെയ്യുന്ന മകള്‍ വന്ദനയുടെ ഭാവിയും പഠനവുമാണ് വിബീഷിന്റെ പ്രധാന ലക്ഷ്യം.
പഠിക്കാം & സമ്പാദിക്കാം
Home
