image

24 Dec 2025 7:00 PM IST

NRI

Air india Express:സലാല–കേരള സെക്ടറുകളിൽ വിമാന സർവീസുകൾ പുനഃരാരംഭിക്കാനൊരുങ്ങി എയർ ഇന്ത്യ എക്സ്പ്രസ്

MyFin Desk

Air india Express:സലാല–കേരള സെക്ടറുകളിൽ വിമാന സർവീസുകൾ പുനഃരാരംഭിക്കാനൊരുങ്ങി എയർ ഇന്ത്യ എക്സ്പ്രസ്
X

Summary

2026 മാർച്ച് ഒന്നുമുതൽ സലാലയിൽ നിന്ന് കോഴിക്കോട്, കൊച്ചി റൂട്ടുകളിലേക്കാണ് സർവീസുകൾ തുടങ്ങുന്നത്


സലാലയിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന സർവീസുകൾ പുനഃരാരംഭിക്കുന്നതായി എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. 2026 മാർച്ച് ഒന്നുമുതൽ സലാല–കോഴിക്കോട്, സലാല–കൊച്ചി റൂട്ടുകളിലായി ആഴ്ചയിൽ രണ്ട് സർവീസുകൾ വീതമാണ് നടത്തുക.

സലാലയിൽ നിന്ന് കോഴിക്കോട്ടേക്ക് ശനി, ചൊവ്വ ദിവസങ്ങളിലായിരിക്കും വിമാനങ്ങൾ. കൊച്ചിയിലേക്ക് വ്യാഴം, ഞായർ ദിവസങ്ങളിലാണ് സർവീസുകൾ. തുടക്കത്തിൽ ടിക്കറ്റ് നിരക്ക് 50 ഒമാൻ റിയാൽ മുതലായിരിക്കും.

മാർച്ച് മുതൽ സർവീസുകൾ പുനഃരാരംഭിക്കുന്നതോടെ പ്രവാസികൾക്ക് നേരിട്ട് നാട്ടിലെത്താൻ സാധിക്കുമെന്നതാണ് പ്രധാന ആശ്വാസം. എന്നാൽ പുതിയ ഷെഡ്യൂളിലും തിരുവനന്തപുരം, കണ്ണൂർ റൂട്ടുകളിലേക്ക് സർവീസുകൾ ഉൾപ്പെടുത്തിയിട്ടില്ലെന്നത് നിരാശയുണ്ടാക്കുന്നുണ്ട്.