image

2 Feb 2026 7:15 PM IST

NRI

Air India Express Ticket:ടിക്കറ്റ് നിരക്കില്‍ 20 ശതമാനം വരെ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

MyFin Desk

Air India Express Ticket:ടിക്കറ്റ് നിരക്കില്‍ 20 ശതമാനം വരെ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്
X

Summary

ഗള്‍ഫിലേക്കുള്ള വിമാനയാത്രാ ചെലവ് കുറയും


പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്തയുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ആഭ്യന്തര, അന്താരാഷ്ട്ര യാത്രകളില്‍ 20 ശതമാനം വരെ കിഴിവുമായി എക്‌സ്പ്രസ് മോര്‍ സെയില്‍ ആരംഭിച്ചു. ഓഫറിന്റെ ഭാഗമായി 1550 രൂപ മുതല്‍ ആരംഭിക്കുന്ന ആഭ്യന്തര വിമാന ടിക്കറ്റും 6510 രൂപ മുതലുള്ള അന്താരാഷ്ട്ര വിമാന ടിക്കറ്റുകളും ലഭിക്കും. ഫെബ്രുവരി 11 മുതല്‍ ഡിസംബര്‍ 31 വരെയുള്ള യാത്രകള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഫെബ്രുവരി അഞ്ച് വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് ഓഫര്‍ നിരക്കില്‍ ലഭിക്കുക.

ഓഫര്‍ കാലയളവില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീ ഈടാക്കില്ല. കൂടാതെ ഒരുതവണ സൗജന്യമായി യാത്രാ തീയതി മാറ്റാനും സാധിക്കും.

ബാഗേജ് അലവന്‍സ് എങ്ങനെ?

എക്സ്പ്രസ് ലൈറ്റ് നിരക്കുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സൗജന്യ ക്യാബിന്‍ ബാഗേജിന് പുറമെ അധിക ചെക്ക് ഇന്‍ ലഗേജ് ഉണ്ടെങ്കില്‍ ആഭ്യന്തര യാത്രകളില്‍ 15 കിലോ ചെക്ക് ഇന്‍ ബാഗേജിന് 1500 രൂപയും അന്താരാഷ്ട്ര വിമാനങ്ങളില്‍ 20 കിലോയ്ക്ക് 2500 രൂപയും മാത്രം നല്‍കിയാല്‍ മതി. എയര്‍ ഇന്ത്യ എക്‌സ്പ്രസിന് ഇന്ത്യയില്‍ 45 സ്ഥലങ്ങളിലേക്കും ഗള്‍ഫ് ഉള്‍പ്പടെ 17 അന്താരാഷ്ട്ര സ്ഥലങ്ങളിലേക്കുമായി പ്രതിദിനം 500ലധികം വിമാന സര്‍വീസുകളുണ്ട്.