22 Dec 2025 7:19 PM IST
Summary
ക്രിസ്മസ് അധിക്ക് നാട്ടില്‍ പോകുന്ന പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാകും
അവധിക്കാലത്ത് വിമാന നിരക്ക് കുതിച്ചുയരുന്നത് സര്‍വസാധാരണമായിരിക്കുകയാണ്. ക്രിസ്മസ് അവധിക്കു നാട്ടില്‍ പോയി മടങ്ങാന്‍ ഒരാള്‍ക്ക് 61,000 രൂപ മുതല്‍ 74,100 രൂപ വരെയാണ് ചെലവ്. 4 പേരുടെ കുടുംബമാണു യാത്ര ചെയ്യുന്നതെങ്കില്‍ പോയി വരാന്‍ 2.5 ലക്ഷം മുതല്‍ 3 ലക്ഷം രൂപവരെ ചെലവു വരും. ഏറ്റവും ചെലവ് കുറഞ്ഞ ബജറ്റ് എയര്‍ ലൈനുകളിലെ നിരക്കാണിത്. എമിറേറ്റ്‌സ് പോലെ വിദേശ കമ്പനികളുടെ വിമാനത്തില്‍ നിരക്ക് ഇതിലും വര്‍ധിക്കും.
കേരളത്തിലേക്കു മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകളും വര്‍ധിച്ചു. അതേസമയം, ദുബായില്‍ നിന്ന് കെയ്‌റോ, ഇസ്താംബൂള്‍, മാലെ തുടങ്ങിയ സ്ഥലങ്ങളിലേക്ക് 1200 മുതല്‍ 1300 ദിര്‍ഹത്തിനു പോയി വരാം. മലയാളികള്‍ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ധാരാളം പേര്‍ ക്രിസ്മസിന് നാട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുകയാണ്. ഇവര്‍ക്ക് ടിക്കറ്റ് നിരക്ക് വര്‍ധന വലിയ തിരിച്ചടിയായി മാറി.
പഠിക്കാം & സമ്പാദിക്കാം
Home
