10 April 2026 7:01 PM IST
Summary
ഇറാനിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായെന്ന വിലയിരുത്തല്‍ ലോകത്തെ ഭീതിയിലാഴ്ത്തി
ഇറാനിലെ പുതിയ ഭരണനേതൃത്വം തീവ്രവും അപകടകരവുമെന്ന് ഇസ്രയേല്‍ പ്രതിരോധ സേന. ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ സൈനിക നീക്കത്തിലൂടെ വധിച്ച ഇസ്രായേലിനും അമേരിക്കയ്ക്കും കണക്കുകൂട്ടലുകള്‍ പിഴയ്ക്കുന്നുവെന്ന് വിലയിരുത്തല്‍. നിലവിലെ ഭരണനേതൃത്വം ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിലുള്ളവരാല്‍ നിയന്ത്രിക്കപ്പെടുന്നതാണെന്നും ഇത് ഇസ്രായേലിന്റെ നിലനില്‍പ്പിന് തന്നെ വലിയ വെല്ലുവിളിയാണെന്നുമാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇറാനുമായുള്ള യുദ്ധത്തില്‍ അമേരിക്കയ്ക്ക് ദശലക്ഷക്കണക്കിന് ഡോളറിന്റെ സൈനിക ആസ്തികള്‍ നഷ്ടപ്പെടുകയും അതീവ അപകടകരമായ സാഹചര്യത്തില്‍ രണ്ട് വ്യോമസേനാംഗങ്ങളെ രക്ഷപ്പെടുത്തേണ്ടി വരികയും ചെയ്തിരുന്നു. ഇത്രയധികം നാശനഷ്ടങ്ങള്‍ക്കും പ്രത്യാക്രമണങ്ങള്‍ക്കും ശേഷവും ഇറാനിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായെന്ന വിലയിരുത്തല്‍ ലോകത്തെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
സമാധാന ചര്‍ച്ച
അതേസമയം, സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള നിര്‍ണ്ണായക സമാധാന ചര്‍ച്ചകള്‍ ശനിയാഴ്ച പാകിസ്ഥാനില്‍ ആരംഭിക്കും. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ജാറെഡ് കുഷ്‌നര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള യുഎസ് സംഘം ചര്‍ച്ചകളില്‍ പങ്കെടുക്കും. ലബനനും ഇസ്രായേലും തമ്മിലുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ അടുത്ത ആഴ്ച വാഷിംഗ്ടണിലും നടക്കും. സമാധാന ചര്‍ച്ചകള്‍ ഫലം കണ്ടില്ലെങ്കില്‍ ലോക സമ്പദ്‌വ്യവസ്ഥ തന്നെ താറുമാറാകും.
പഠിക്കാം & സമ്പാദിക്കാം
Home
