image

10 Feb 2026 6:37 PM IST

NRI

Artificial Intelligence UAE:യുഎഇയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സര്‍ക്കാര്‍ സേവനങ്ങളില്‍ വിപ്ലവം സൃഷ്ടിക്കുന്നു

MyFin Desk

Anthropic CEO Dario Amodei speaking at India AI Impact Summit about Indias 25 percent growth potential.
X

ന്യൂഡൽഹിയിൽ നടന്ന എഐ ഇംപാക്ട് സമിറ്റിൽ സംസാരിക്കുന്ന ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡേയ്.

Summary

അപേക്ഷകള്‍ ഇനി മിനിറ്റുകള്‍ക്കുള്ളില്‍ തീര്‍പ്പാക്കും


വര്‍ക്ക് പെര്‍മിറ്റ് നടപടിക്രമങ്ങള്‍ എഐ ഏറ്റെടുത്തതോടെ,വര്‍ഷത്തില്‍ ആയിരം തൊഴില്‍ മണിക്കൂറുകള്‍ ലാഭിക്കാനായതായി മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു. നേരത്തെ പത്ത് ദിവസം വരെ എടുത്തിരുന്ന അപേക്ഷാ നടപടികള്‍ ഇപ്പോള്‍ എഐ സംവിധാനത്തിലൂടെ

നിമിഷങ്ങള്‍ക്കകം പൂര്‍ത്തിയാകുന്നു. പ്രവര്‍ത്തനച്ചെലവ് 99 ശതമാനം വരെ കുറഞ്ഞതും ഈ സംവിധാനത്തിന്റെ വലിയ നേട്ടമാണ്. അപേക്ഷകരുടെ രേഖകള്‍ പരിശോധിച്ച് നിബന്ധനകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതും പോരായ്മകളുണ്ടെങ്കില്‍ പുതിയവ സമര്‍പ്പിക്കാനുള്ള നിര്‍ദേശം നല്‍കുന്നതും പൂര്‍ണമായ അപേക്ഷകള്‍ സ്വീകരിക്കുന്നതും അല്ലാത്തവ നിരസിക്കുന്നതുമെല്ലാം ഇപ്പോള്‍ നിര്‍മിത ബുദ്ധി തന്നെ.

തൊഴിലിടങ്ങളിലെ സുരക്ഷാ വീഴ്ചകള്‍ കണ്ടെത്താനും റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാനും എഐ നിരീക്ഷണ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നു. കഴിഞ്ഞ വര്‍ഷം മാത്രം ഒരു കോടി മുപ്പത് ലക്ഷം വര്‍ക്ക് പെര്‍മിറ്റുകള്‍ക്കാണ് അനുമതി നല്‍കിയത്. 'സീറോ ഗവണ്‍മെന്റ് ബ്യൂറോക്രസി' പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി കൂടുതല്‍ മേഖലകളിലേക്ക് എഐ വ്യാപിപ്പിക്കാനാണ് സര്‍ക്കാരിന്റെ നീക്കം.