7 Jan 2026 6:52 PM IST
Bahrain Expatriate News:ബഹ്‌റിൻ; സ്വദേശികളും പ്രവാസികളും തമ്മിലുള്ള വേതന നിരക്കില്‍ വന്‍ വ്യത്യാസം
MyFin Desk
Summary
ബഹ്റിനിൽ സ്വദേശികളുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികളില്‍ അധികവും കുറഞ്ഞ ശമ്പളക്കാരെന്ന് റിപ്പോര്‍ട്ട് .
ബഹ്‌റിനിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ കുറഞ്ഞ വേതനം കൈപ്പറ്റുന്നവരെന്ന് സോഷ്യല്‍ ഇന്‍ഷുറന്‍സ് ഓര്‍ഗനൈനേഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സ്വകാര്യ മേഖലയിലെ 4,73,323 പ്രവാസി തൊഴിലാളികളില്‍ 3,36,746 പേരും പ്രതിമാസം 200 ബഹ്‌റിന്‍ ദിനാറില്‍ താഴെ മാത്രം വരുമാനമുള്ളവരാണ്. പ്രവാസികളുടെ മൊത്തത്തിലുള്ള ശരാശരി മാസശമ്പളം 267 ദിനാറാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ശരാശരി മാസശമ്പളം എത്ര?
രാജ്യത്തെ സ്വദേശി ജീവനക്കാരുടെ ശമ്പളം വര്‍ധിച്ചിട്ടുണ്ട്. ഇവരുടെ ശരാശരി മാസശമ്പളം 919 ദിനാറാണ്. ഇതില്‍ പൊതുമേഖലാ ജീവനക്കാര്‍ക്ക് 973 ദിനാറും സ്വകാര്യ മേഖലയിലുള്ളവര്‍ക്ക് 892 ദിനാറുമാണ് ശരാശരി വേതനം ലഭിക്കുന്നത്.
സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ 55 ശതമാനവും സ്ത്രീകളാണ്. സ്വകാര്യ മേഖലയില്‍ പുരുഷന്മാണ് അധികവും. ഇവിടെ 64 ശതമാനം പുരുഷന്മാരും 36 ശതമാനം സ്ത്രീകളുമാണ് ജോലി ചെയ്യുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
