25 Feb 2026 5:32 PM IST
Summary
പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടാണ് നടപടി
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തി ബഹ്‌റിന്‍. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടാണ് നടപടി . 57 മൈക്രോണില്‍ താഴെ കനമുള്ള പ്ലാസ്റ്റിക് ബാഗുകളുടെ നിര്‍മ്മാണം, ഇറക്കുമതി, ഉപയോഗം എന്നിവ നിരോധിച്ച് കൊണ്ട് പുതിയ ഉത്തരവ് പുറത്തിറക്കി. 2019ല്‍ 35 മൈക്രോണില്‍ താഴെയുള്ള ബാഗുകള്‍ക്കും 2021ല്‍ 200 മില്ലിയില്‍ താഴെയുള്ള പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടിലുകള്‍ക്കും ഏര്‍പ്പെടുത്തിയ നിരോധനത്തിന്റെ തുടര്‍ച്ചയായാണ് പുതിയ നടപടി.
സാധനങ്ങള്‍ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ഹാന്‍ഡ് ബാഗുകള്‍, പിടി ഉള്ളതും ഇല്ലാത്തതുമായ ബാഗുകള്‍, പ്ലാസ്റ്റിക് ഘടകങ്ങളുള്ള മറ്റ് ബാഗുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. വില്‍പന കേന്ദ്രങ്ങളില്‍ നല്‍കുന്നതോ പാക്കറ്റുകളായി വില്‍ക്കുന്നതോ ആയ ബാഗുകള്‍ക്കും നിയന്ത്രണമുണ്ട്.
വീടുകളിലെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന ബാഗുകള്‍, ആശുപത്രികളിലെ അപകടകരമായ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന ബാഗുകള്‍ എന്നിവ നിരോധത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മരുന്നുകള്‍, ആഹാരപദാര്‍ത്ഥങ്ങള്‍ എന്നിവ പാക്ക് ചെയ്യാന്‍ ഉപയോഗിക്കുന്നവയും കയറ്റുമതി ആവശ്യങ്ങള്‍ക്കായി പ്രത്യേകം നിര്‍മ്മിച്ച ബാഗുകളും ഉപയോഗിക്കുന്നതിന് തടസമില്ല.
പഠിക്കാം & സമ്പാദിക്കാം
Home
