image

21 Jan 2026 4:11 PM IST

NRI

Bahrain Job Market: തൊഴില്‍ നിയമലംഘനം: ബഹ്‌റിനില്‍ കര്‍ശന തൊഴില്‍ പരിശോധനകള്‍

MyFin Desk

Bahrain Job Market: തൊഴില്‍ നിയമലംഘനം: ബഹ്‌റിനില്‍ കര്‍ശന തൊഴില്‍ പരിശോധനകള്‍
X

Summary

തൊഴില്‍ നിയമങ്ങളും റെസിഡന്‍സി നിയമങ്ങളും ലംഘിച്ച നിരവധി കേസുകള്‍ പരിശോധനയില്‍ കണ്ടെത്തി


ബഹ്‌റിനില്‍ ഒരാഴ്ചക്കിടെ 850 തൊഴില്‍ പരിശോധന നടത്തി. മുന്‍ പരിശോധനയില്‍ നിയമ ലംഘനങ്ങളുടെ പേരില്‍ പിടികൂടിയ 150 പേരെ നാട് കടത്തിയതായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. പരിശോധനകളില്‍ നിയമലംഘനം കണ്ടെത്തിയ 11 തൊഴിലാളികളെ പിടികൂടുകയും വിവിധ നിയമലംഘനങ്ങളുടെ പേരില്‍ 150 പേരെ നാടുകടത്തുകയും ചെയ്തതായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.

രാജ്യത്തെ തൊഴില്‍ നിയമങ്ങളും റെസിഡന്‍സി നിയമങ്ങളും ലംഘിച്ച നിരവധി കേസുകള്‍ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. നിയമലംഘകര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണ്. ആഭ്യന്തര മന്ത്രാലയം, നാഷണാലിറ്റി പാസ്‌പോര്‍ട്ട് ആന്‍ഡ് റെസിഡന്‍സ് അഫയേഴ്‌സ്, വിവിധ പോലീസ് ഡയറക്ടറേറ്റുകള്‍, വ്യവസായ വാണിജ്യ മന്ത്രാലയം, സോഷ്യല്‍ ഇന്‍ഷുറന്‍സ് ഓര്‍ഗനൈസേഷന്‍, ബഹ്‌റൈന്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍ അതോറിറ്റി എന്നിവര്‍ സംയുക്തമായാണ് പരിശോധനകളില്‍ പങ്കെടുത്തത്.