24 Jan 2026 6:12 PM IST
Summary
കഴിഞ്ഞ വര്‍ഷം രാജ്യത്തെത്തിയത് 1.5 കോടിയിലധികം വിനോദസഞ്ചാരികള്‍
ബഹ്‌റിന്റെ വിനോദസഞ്ചാര മേഖല കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് നേട്ടം കൈവരിച്ചു. 1.5 കോടിയിലധികം സഞ്ചാരികളാണ് ഈ കാലയളവില്‍ രാജ്യത്തെത്തിയത്. വിനോദം,സാംസ്‌കാരികം,കായികം എന്നീ മേഖലകളില്‍ ബഹ്‌റിന്‍ വന്‍നേട്ടമാണ് കൈവരിച്ചത്. ഏഷ്യന്‍ ഗെയിംസ്,എ.വി.സി മെന്‍സ് വോളിബോള്‍ നേഷന്‍സ് കപ്പ് തുടങ്ങിയ അന്താരാഷ്ട്ര കായിക മത്സരങ്ങള്‍ കാണാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അനേകം സന്ദര്‍ശകരെത്തി. ലോക ടൂറിസം ദിനം,ഓട്ടം ഫെയര്‍ എന്നീ പരിപാടികളും പ്രാദേശികവും അന്തര്‍ദേശീയവുമായ വിനോദസഞ്ചാരികളെ ആകര്‍ഷിച്ചു.
ടൂറിസം മേഖലയിലെ ഈ വളര്‍ച്ച ഹോസ്പിറ്റാലിറ്റി,റീട്ടെയ്ല്‍ വ്യാപാരം,ഡൈനിങ്,ലോജിസ്റ്റിക്‌സ് എന്നീ മേഖലകള്‍ക്ക് നേട്ടമായി. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വിദേശനിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികള്‍ ബഹ്‌റിന്‍ ആസൂത്രണം ചെയ്തുവരുന്നു. രാജ്യത്തെ പ്രധാന ടൂറിസം ഹബ്ബായി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.
പഠിക്കാം & സമ്പാദിക്കാം
Home
