24 Jan 2026 6:26 PM IST
Summary
നിര്‍മാണമേഖലയെ സഹായിക്കാന്‍ സര്‍ക്കാര്‍ സബ്‌സിഡികള്‍ നല്‍കുന്നു
സൗദി അറേബ്യയില്‍ കെട്ടിട നിര്‍മാണ ചെലവുകളില്‍ വന്‍ വര്‍ധന. തൊഴിലാളി വേതനം, ഉപകരണങ്ങളുടെയും യന്ത്രങ്ങളുടെയും വാടക, അടിസ്ഥാന നിര്‍മാണ സാമഗ്രികളുടെ ചെലവ് എന്നിവയിലുണ്ടായ വര്‍ധനവാണ് ഇതിന് പ്രധാന കാരണം. ഭവനങ്ങളും വാണിജ്യ കെട്ടിടങ്ങളും ഇതില്‍ ഉള്‍പെടുന്നു. നിര്‍മാണ ചെലവുകള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി സബ്‌സിഡികള്‍ ഉള്‍പ്പെടെയുള്ള ഇളവുകള്‍ സര്‍ക്കാര്‍ നല്‍കുന്നു.
ഡിസംബര്‍ മാസത്തിലെ കണക്കുകള്‍പ്രകാരം 1.1 ശതമാനമാണ് ചെലവുകള്‍ കൂടിയത്. തൊഴിലാളികളുടെ വേതനത്തില്‍ മാത്രം 1.7 ശതമാനം വര്‍ധനവ് ഉണ്ടായതായും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. വരും മാസങ്ങളിലും നിര്‍മാണ ചെലവ് വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
