image

3 March 2026 1:45 PM IST

NRI

Middle East War:ഷാര്‍ജയില്‍ നിന്ന് മസ്‌കറ്റിലേക്ക് ബസ് സര്‍വീസ്; പ്രവാസികള്‍ക്ക് ആശ്വാസമാകുമോ?

MyFin Desk

Middle East War:ഷാര്‍ജയില്‍ നിന്ന് മസ്‌കറ്റിലേക്ക് ബസ് സര്‍വീസ്; പ്രവാസികള്‍ക്ക് ആശ്വാസമാകുമോ?
X

Summary

ഷാര്‍ജയില്‍ നിന്നും മസ്‌കറ്റ് വിമാനത്താവളത്തിലേക്കാണ് ബസ് സര്‍വീസ് നടത്തുന്നത്


മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം കടുക്കുന്ന സാഹചര്യത്തില്‍ പ്രവാസികള്‍ക്ക് ആശ്വാസമായി യുഎഇയില്‍ നിന്നും ഒമാനിലേക്ക് ബസ് സര്‍വീസുകള്‍ ആരംഭിച്ചു. ഷാര്‍ജയില്‍ നിന്നും മസ്‌കറ്റ് വിമാനത്താവളത്തിലേക്കാണ് ബസ് സര്‍വീസ് നടത്തുന്നത്. പ്രവാസി യാത്രക്കാര്‍ക്ക് ഇനി ഒമാന്‍ വഴി നാട്ടിലെത്താനുള്ള സുവര്‍ണാവസരമാണ് കൈവരുന്നത്.

ജിസിസി രാജ്യങ്ങളിലെ വ്യോമപാത ഭൂരിഭാഗവും അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് റോഡ് മാര്‍ഗം സര്‍വീസുകള്‍ എര്‍പ്പെടുത്തിയിരിക്കുകയാണ് വിമാനക്കമ്പനികള്‍. ഒമാന്‍ ആസ്ഥാനമായുള്ള സലാം എയര്‍, ഒമാന്‍ എയര്‍ എന്നീ വിമാനക്കമ്പനികള്‍ ഷാര്‍ജയില്‍ നിന്ന് മസ്‌കറ്റിലേക്ക് ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സലാം എയറിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് നല്‍കുന്ന വിവരമനുസരിച്ച്, മാര്‍ച്ച് മൂന്ന് മുതല്‍ മാര്‍ച്ച് അഞ്ച് വരെയാണ് ഈ ബസ് സര്‍വീസുകള്‍ പ്രവര്‍ത്തിക്കുക. രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെയും രാത്രി എട്ട് മണി മുതല്‍ 10.30 വരെയുമാണ് സര്‍വീസുകള്‍ ലഭ്യമാകുക.

യുഎഇയില്‍ നിന്ന് തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് തുടര്‍യാത്ര ചെയ്യാന്‍ കഴിയാത്തവര്‍ക്കാണ് ഈ ബസ് സൗകര്യം പ്രധാനമായും പ്രയോജനപ്പെടുക.