image

27 March 2026 4:17 PM IST

NRI

ബിസിനസ് മുന്നേറ്റം;ഷാര്‍ജ വ്യാപാര മേഖല കുതിക്കുന്നു

MyFin Desk

big boom in sharjah real estate sector
X

Summary

ഈ വര്‍ഷം ആദ്യ പാദത്തില്‍ 7500-ലേറെ ലൈസന്‍സിങ് ഇടപാടുകള്‍ പൂര്‍ത്തിയാക്കി


ഗള്‍ഫ് മേഖലയിലെ പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും ഷാര്‍ജ വ്യാപാരമേഖല അഭിവൃദ്ധി പ്രാപിക്കുന്നു. ഈ വര്‍ഷം ആദ്യ പാദത്തില്‍ 7500-ലേറെ ലൈസന്‍സിങ് ഇടപാടുകള്‍ പൂര്‍ത്തിയാക്കിയതായി ഷാര്‍ജ റിസര്‍ച്ച്, ടെക്‌നോളജി ആന്‍ഡ് ഇനവേഷന്‍ പാര്‍ക്ക് (സ്പാര്‍ക്ക്) അധികൃതര്‍ അറിയിച്ചു. ഇതില്‍ സ്റ്റാര്‍ട്ടപ്പുകളും ആഗോള സാങ്കേതിക സ്ഥാപനങ്ങളും ഉള്‍പ്പെടുന്നു. പുതിയ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷനും പുതുക്കലും ഇതില്‍ ഉള്‍പ്പെടുന്നു.

എമിറേറ്റ്സ് ഹെല്‍ത്ത് സര്‍വീസസ്, യൂറോപ്യന്‍ യൂണിയന്‍ ഇക്കോസിസ്റ്റം, ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് സയന്‍സ് പാര്‍ക്‌സ് എന്നിവയുള്‍പ്പടെ 30-ലേറെ പ്രാദേശിക, അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി കഴിഞ്ഞവര്‍ഷം പങ്കാളിത്തം സ്ഥാപിച്ചിട്ടുണ്ട്. ആഗോള വിപുലീകരണം ലക്ഷ്യമിട്ട് ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളുമായും സജീവമായി സഹകരിക്കുന്നുണ്ട്.

കഴിഞ്ഞവര്‍ഷം അവസാന പാദത്തില്‍ എമിറേറ്റില്‍ 18445 വ്യാപാര അനുമതികള്‍ നല്‍കുകയും പുതുക്കുകയും ചെയ്തതായി ഷാര്‍ജ വ്യാപാര വികസനവകുപ്പ് മേധാവി അധികൃതര്‍ പറഞ്ഞു.