17 Dec 2025 6:52 PM IST
Summary
ബാങ്ക് അക്കൗണ്ടില്‍ മുഴുവന്‍ പണമില്ലെങ്കിലും ഉള്ള തുക പിന്‍വലിക്കാം
ചെക്ക് നല്‍കിയ വ്യക്തിയുടെ അക്കൗണ്ടില്‍ മതിയായ തുകയില്ലെങ്കില്‍, ലഭ്യമായ തുക സ്വീകരിക്കാന്‍ അനുവദിക്കുന്ന സംവിധാനം അവതരിപ്പിച്ച് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍. ചെക്കുകള്‍ മടങ്ങുന്ന സംഭവങ്ങള്‍ കുറയ്ക്കുന്നതിനാണ് നീക്കം. ചെക്കില്‍ രേഖപ്പെടുത്തിയ തുക അക്കൗണ്ടില്‍ ലഭ്യമല്ലെങ്കില്‍ ചെക്കുകള്‍ മടങ്ങുകയാണ് പതിവ്. ഇത് നിയമപരമായ നടപടികളിലേക്ക് നയിച്ചേക്കാം.
ഇനി മുതല്‍ ചെക്കിന്റെ ആകെ മൂല്യത്തേക്കാള്‍ കുറഞ്ഞ ബാലന്‍സ് ആണെങ്കില്‍ പോലും ഗുണഭോക്താവിന് ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ ലഭ്യമായ തുക സ്വീകരിക്കാന്‍ സാധിക്കും. ബാക്കി തുക ഈടാക്കുന്നതിന് ചെക്ക് വീണ്ടും സമര്‍പ്പിക്കാനുള്ള അവകാശം ചെക്ക് നല്‍കിയ വ്യക്തിക്ക് ഉണ്ടായിരിക്കും.
വാണിജ്യ നിയമം അനുസരിച്ച്, അടയ്ക്കാത്ത ബാലന്‍സ് ഈടാക്കുന്നതിനുള്ള എല്ലാ നിയമപരമായ അവകാശങ്ങളും ഗുണഭോക്താക്കള്‍ക്ക് ഉണ്ടായിരിക്കുമെന്ന് ബാങ്ക് ഓഫ് ഒമാന്‍ വ്യക്തമാക്കി.
പഠിക്കാം & സമ്പാദിക്കാം
Home
