image

29 Nov 2025 7:29 PM IST

NRI

മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ദുബായിലേക്ക്

MyFin Desk

മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ദുബായിലേക്ക്
X

Summary

ഡിസംബര്‍ രണ്ടിനാണ് മുഖ്യമന്ത്രി കേരളത്തിലേയ്ക്ക് മടങ്ങുക.


ഗള്‍ഫ് സന്ദര്‍ശനത്തിന്റെ അവസാനഘട്ടമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലെത്തുന്നു. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി ഞായറാഴ്ച ദുബായിലെത്തും. സന്ദര്‍ശനം തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളതാണെന്നും ബഹിഷ്‌കരിക്കുമെന്നും ദുബായ് കെഎംസിസി അറിയിച്ചു. മുന്‍കൂട്ടി തീരുമാനിച്ച സന്ദര്‍ശന പരിപാടി ബഹിഷ്‌കരിക്കുന്നത് എന്തിനാണെന്നറിയില്ലെന്ന് സംഘാടക സമിതി പ്രതികരിച്ചു.

നേരത്തെ നവംബര്‍ 1നായിരുന്നു ദുബായ് സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. അന്ന് അതിദാരിദ്ര്യമുക്ത കേരളത്തിന്റെ പ്രഖ്യാപനത്തിനായി മടങ്ങിയതിനാല്‍ മാറ്റി. ഞായര്‍ രാവിലെ എത്തുന്ന മുഖ്യമന്ത്രി ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍, ബിസിനസ് പ്രമുഖര്‍, ദുബായിലെ ഭരണകര്‍ത്താക്കള്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. ഡിസംബര്‍ രണ്ടിനാണ് മുഖ്യമന്ത്രി കേരളത്തിലേയ്ക്ക് മടങ്ങുക.