22 Dec 2025 7:15 PM IST
Summary
വിസ ലഭിക്കുന്നതിനുള്ള കാലാവധി ഇതുവഴി കുറയ്ക്കാനാകും
ചൈനീസ് വിസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈന്‍ വിസ അപ്ലിക്കേഷന്‍ സംവിധാനം ആരംഭിച്ചു. വിസ ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിനാണ് ചൈന പുതിയ സംവിധാനം അവതരിപ്പിക്കുന്നത്. ഡിസംബര്‍ 20 മുതല്‍ പുതിയ സംവിധാനം നിലവില്‍ വന്നു. പുതിയ സംവിധാനത്തിലൂടെ വിസ ലഭിക്കുന്നതിനുള്ള കാലാവധി കുറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അപേക്ഷകര്‍ ഓണ്‍ലൈനായി ചൈനീസ് വിസക്ക് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ രേഖകളും ഓണ്‍ലൈനായി നല്‍കണം. ഡല്‍ഹിയിലെ ചൈനീസ് വിസ സെന്റര്‍ അപേക്ഷകര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കും. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് മൂന്ന് വരെ സെന്റര്‍ പ്രവര്‍ത്തിക്കും. ശിവാജി സ്റ്റേഡിയം മെട്രോ സ്റ്റേഷന് സമീപമാണ് സെന്റര്‍ പ്രവര്‍ത്തിക്കുക. വിസ അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്നോടിയായി അപേക്ഷകന്‍ നിര്‍ബന്ധമായും വെബ്‌സൈറ്റില്‍ ലോഗ് ഇന്‍ ചെയ്യണമെന്നാണ് നിര്‍ദേശം.
ലോഗ് ഇന്‍ ചെയ്ത് അപേക്ഷ പൂരിപ്പിച്ചതിന് ശേഷം ആവശ്യമായ രേഖകളും സബ്മിറ്റ് ചെയ്ത് വിസക്ക് വേണ്ടിയുള്ള അപേക്ഷ സമര്‍പ്പിക്കാം. ഇതിന് ശേഷം വിസ അപേക്ഷയുടെ ഓണ്‍ലൈന്‍ റിവ്യു പൂര്‍ത്തിയായാല്‍ കണ്‍ഫര്‍മേഷന്‍ ഇമെയില്‍ വരും. ഇതിന് ശേഷം പാസ്‌പോര്‍ട്ട് വിസ അപ്ലിക്കേഷന്‍ സെന്ററില്‍ സമര്‍പ്പിക്കണം.
പഠിക്കാം & സമ്പാദിക്കാം
Home
