image

25 March 2026 6:22 PM IST

NRI

വിമാനക്കമ്പനികളെക്കുറിച്ച് പരാതിയുണ്ടോ? കുവൈറ്റില്‍ പുതിയ സംവിധാനം

MyFin Desk

വിമാനക്കമ്പനികളെക്കുറിച്ച് പരാതിയുണ്ടോ? കുവൈറ്റില്‍ പുതിയ സംവിധാനം
X

Summary

യാത്രക്കാര്‍ക്ക് ഓണ്‍ലൈനായി പരാതികള്‍ കൈമാറാന്‍ സര്‍ക്കാര്‍ പ്ലാറ്റ്ഫോം ആയ സഹേല്‍ ആപ്പ് ഉപയോഗിക്കാം


വിമാന കമ്പനികളുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാന്‍ പുതിയ സംവിധാനവുമായി കുവൈറ്റ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. യാത്രക്കാര്‍ക്ക് ഓണ്‍ലൈനായി പരാതികള്‍ കൈമാറാന്‍ സര്‍ക്കാര്‍ പ്ലാറ്റ്ഫോം ആയ സഹേല്‍ ആപ്പ് ഉപയോഗിക്കാം. ട്രാവല്‍ ഏജന്‍സികള്‍, ടൂറിസം ഓഫീസുകള്‍ എന്നിവയെക്കുറിച്ചുള്ള പരാതികളും ഓണ്‍ലൈനായി കൈമാറാനാകും. പരാതിക്കൊപ്പം ആവശ്യമായ രേഖകളും സമര്‍പ്പിക്കേണ്ടതുണ്ട്. ആപ്ലിക്കേഷനിലൂടെ ലഭിക്കുന്ന പരാതികള്‍ പ്രത്യേക സംഘം പരിശോധിക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. സഹേല്‍ ആപ്പില്‍ നല്‍കിയ പരാതികളില്‍ മറുപടി ലഭിക്കാന്‍ താമസമുണ്ടായാല്‍ തുവാസുല്‍ പ്ലാറ്റ് ഫോം വഴി അക്കാര്യം റിപ്പോര്‍ട്ട് ചെയ്യാമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി.

പശ്ചിമേഷ്യന്‍ സംഘര്‍ഷ സാഹചര്യത്തില്‍ റദ്ദാക്കിയ ടിക്കറ്റുകളുടെയും റിസര്‍വേഷനുകളുടെയും മുഴുവന്‍ തുകയും യാത്രക്കാര്‍ക്ക് മടക്കി നല്‍കണമെന്ന് എയര്‍ലൈനുകള്‍ക്കും ട്രാവല്‍ ഏജന്‍സികള്‍ക്കും സിവില്‍ ഏവിയേഷന്‍ അതേറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ടിക്കറ്റ് ഉപയോഗിച്ചിട്ടില്ലെങ്കില്‍ യാത്രക്കാര്‍ക്ക് പൂര്‍ണ്ണ റീഫണ്ടിന് അര്‍ഹതയുണ്ടെന്നും ഭാഗികമായി ഉപയോഗിച്ച ടിക്കറ്റുകള്‍ക്ക് ഭാഗിക റീഫണ്ട് നല്‍കണമെന്നും അതോറിറ്റി വ്യക്തമാക്കി.