10 Jan 2026 7:28 PM IST
Bahrain Metro:ബഹ്‌റിന്‍ മെട്രോയുടെ ഒന്നാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു
MyFin Desk
Summary
പ്രവാസികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് തൊഴില്‍ ലഭിക്കും
ബഹ്‌റിന്‍ മെട്രോയുടെ ഒന്നാം ഘട്ട നിര്‍മ്മാണം ഉടന്‍ ആരംഭിക്കുന്നു. 20 സ്റ്റേഷന്‍ ഉള്‍പ്പെടുത്തി രണ്ട് പ്രധാന പാതകളാണ് ആദ്യ ഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി ജനസാന്ദ്രതയേറിയ മേഖലകളെ ബന്ധിപ്പിച്ചാണ് മെട്രോ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഒന്നാം ഘട്ട മെട്രോ റെയില്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ ഗതാഗത വാര്‍ത്താവിനിമയ മന്ത്രി ഡോ. ഷെയ്ഖ് അബ്ദുല്ല പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു. രണ്ട് പാതകളാകും ആദ്യ ഘട്ടത്തില്‍ നിര്‍മിക്കുക. നിരവധി പേര്‍ക്ക് ഇതുവഴി തൊഴിലും ലഭിക്കും.
ബഹ്‌റിന്‍ അന്താരാഷ്ട്ര വിമാനത്താവളം മുതല്‍ സീഫ് ഡിസ്ട്രിക്റ്റ് വരെയും ജുഫൈര്‍ മുതല്‍ ഈസ ടൗണിലെ എജുക്കേഷനല്‍ ഏരിയ വരെയും പാത നീളും. 20 സ്റ്റേഷനുകള്‍ പദ്ധതിയുടെ ഭാഗമായി സജ്ജമാക്കും. ജനവാസ കേന്ദ്രങ്ങള്‍ക്കും വ്യാപാര കേന്ദ്രങ്ങള്‍ക്കും പരമാവധി പ്രയോജനം ലഭിക്കുന്ന രീതിയിലാണ് സ്റ്റേഷനുകളുടെ സ്ഥാനം നിശ്ചയിച്ചിരിക്കുന്നത്.
മെട്രോ സ്റ്റേഷനുകളിലേക്ക് യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ എത്തുന്നതിനായി ഫീഡര്‍ സര്‍വീസുകള്‍ ശക്തിപ്പെടുത്തുന്നതിനും പദ്ധതിയുണ്ട്. സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും സുഗമമായ യാത്ര ഉറപ്പാക്കാനും മെട്രോ സര്‍വീസിലൂടെ കഴിയും.
പഠിക്കാം & സമ്പാദിക്കാം
Home
