image

15 April 2024 12:17 PM GMT

NRI

സ്വപ്നജീവിതത്തിലേക്കുള്ള വാതിൽ: ദുബായ് ഡിജിറ്റൽ നൊമാഡ് വിസ

MyFin Desk

സ്വപ്നജീവിതത്തിലേക്കുള്ള വാതിൽ: ദുബായ് ഡിജിറ്റൽ നൊമാഡ് വിസ
X

Summary

ദുബായ് റിമോട്ട് വർക്ക് വിസ; റെസിഡൻസി നേടാനുള്ള എളുപ്പം ഡിജിറ്റൽ നാടോടികളെ ആകർഷിക്കുന്നു


ലോകമെമ്പാടും 50 ലധികം രാജ്യങ്ങൾ ഇപ്പോൾ ഡിജിറ്റൽ നൊമാഡ് വിസകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരു വർഷത്തെ വെർച്യുൽ വർക്കിംഗ് പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നതിലൂടെ ദുബായ് ഈ രംഗത്തെ മുൻനിര രാജ്യങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. യുഎയിലേക്ക് ഡിജിറ്റൽ നാടോടികളെ ആകർഷിക്കുന്നത് ദുബായിലെ റിമോട്ട് വർക്ക് വിസയുടെ എളുപ്പത്തിലുള്ള നടപടിക്രമങ്ങളാണ്. ദുബായ് റിമോട്ട് വർക്ക് വിസയിലൂടെ റെസിഡൻസി നേടാനുള്ള എളുപ്പം ഡിജിറ്റൽ നാടോടികളെ ആകർഷിക്കുന്നു. 2020 ഒക്ടോബറിൽ ദുബായ് വെർച്വൽ വർക്കിംഗ് പ്രോഗ്രാം ആരംഭിച്ചു, അനുകൂലമായ നയം, അടിസ്ഥാന സൗകര്യങ്ങൾ, ലോകോത്തര കണക്റ്റിവിറ്റി എന്നിവയുടെ പേരിൽ വളരെ വേഗം തന്നെ പട്ടികയിൽ മുൻപന്തിയിൽ എത്തി.

ഡിജിറ്റൽ നാടോടികൾക്ക് ഏറ്റവും മികച്ച ഇന്റർനെറ്റ് സൗകര്യങ്ങളും ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളവും ദുബായി നൽകുന്നു. ഇവിടെ നിന്ന് ലോകത്തിലെ ഏറ്റവും കൂടുതൽ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ എളുപ്പമാണ്. ഒരു വർഷത്തെ വെര്‍ച്വല്‍ വർക്കിംഗ് പ്രോഗ്രാം വാഗ്ദാനം ചെയ്തുകൊണ്ട് ദുബായ് ഡിജിറ്റൽ നൊമാഡുകളുടെ ഇഷ്ടകേന്ദ്രമായി മാറിക്കഴിഞ്ഞു. ഈ പ്രോഗ്രാമിലൂടെ ദുബായിൽ താമസിച്ചും ജോലി ചെയ്തും ജീവിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്.

സാങ്കേതികവിദ്യയും ഇൻറർനെറ്റും ഉപയോഗിച്ച് വിദൂരമായി ജോലി ചെയ്യുമ്പോൾ സ്വതന്ത്രമായി യാത്ര ചെയ്യുന്നവരാണ് ഡിജിറ്റൽ നാടോടികൾ. കമ്പനികൾക്കായി റിമോട്ടായി ജോലി ചെയ്യുന്നവരും ഫ്രീലാൻസർമാരും, ബിസിനസ് ഉടമകളും ഡിജിറ്റൽ നാടോടികളിൽ ഉൾപ്പെടുന്നു. ദുബായ് റിമോട്ട് വിസയുടെ ചിലവ് 611 ഡോളർ ഏകദേശം 2,240 ദീഹം വരും. ഇതിൽ അപേക്ഷ ഫീസും പ്രോസസിംഗ് ചെലവുകളും മെഡിക്കൽ പരിശോധനയും ഐഡി കാർഡ് നിർമ്മാണവും ഉൾപ്പെടുന്നു. യോഗ്യതയുള്ള അപേക്ഷകർക്ക് വെബ്സൈറ്റിൽ ആവശ്യകതകളും രേഖകളും പരിശോധിച്ച് വിസയ്ക്ക് അപേക്ഷിക്കാവുന്നതാണ്.

ഡിജിറ്റൽ നാടോടികളുടെ പ്രത്യേകതകള്‍

സാധാരണയായി വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്ന പ്രൊഫഷണലുകളാണ് ഡിജിറ്റൽ നൊമാഡുകൾ. അവർ പലപ്പോഴും കോ-വർക്കിംഗ് സ്ഥലങ്ങളിലും, കോഫി ഷോപ്പുകളിലോ, പൊതു ലൈബ്രറികളിലും മറ്റും ജോലി ചെയ്യുന്നു. ഏത് ലൊക്കേഷനിൽ നിന്ന് വേണമെങ്കിലും ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യമാണ് ഡിജിറ്റൽ നൊമാഡിക് ജീവിതം വ്യത്യസ്‌തമാകുന്നത്‌.

ഓഫീസിലേക്കുള്ള യാത്ര ഒഴിവാകുന്നതിലൂടെ സമയം ലാഭിക്കാനും കുടുംബവുമായും സുഹൃത്തുക്കളുമായും കൂടുതൽ സമയം ചെലവഴിക്കാനും ഡിജിറ്റൽ നാടോടികൾക്ക് സാധിക്കുന്നു. കൂടാതെ ജോലി ചെയ്യുമ്പോൾ തന്നെ ലോക പര്യടനം ചെയാനും, ലോകത്തിന്റെ വിവിധ ഭാഗങ്ങൾ കാണാനും അവിടുത്തെ സംസ്കാരം അനുഭവിക്കാനും സാധിക്കുന്നു. ഇത് പുതിയ ആളുകളെയും, ആശയങ്ങളെയും കണ്ടുമുട്ടാനുള്ള അവസരം സൃഷ്ടിക്കുകയും, പുതിയ ഭാഷ പഠിക്കാനും വ്യക്തിപരമായ കഴിവുകൾ വികസിപ്പിക്കാനുമുള്ള വഴിയൊരുക്കുകയും ചെയ്യുന്നു. ടെക് സാവികളെ മാത്രമല്ല, എല്ലാവരെയും ആകർഷിക്കുന്ന ഒരു ജീവിതരീതിയാണ് ഡിജിറ്റൽ നൊമാഡിസം.

ദുബായിയുടെ സൗകര്യപ്രദമായ ജീവിത സൗകര്യങ്ങൾ, പുതിയ വികസനങ്ങളും, പദ്ധതികളും എന്നീ സവിശേഷതകൾ ഡിജിറ്റൽ നൊമാഡുകളെ പ്രോത്സാഹിപ്പിക്കുന്നു. കോവിഡ് സമയത്ത്, കമ്പനികൾ റിമോട്ട് വർക്കിംഗ് അല്ലെങ്കിൽ വർക്ക് ഫ്രം ഹോം (WFH) എന്നീ നയങ്ങൾ സ്വീകരിക്കാൻ തുടങ്ങി. ഇത് കുടുംബവുമായും പ്രിയപ്പെട്ടവരുമായും കൂടുതൽ സമയം ചിലവഴിക്കാനും ജോലിസ്ഥലത്തേക്കുള്ള യാത്ര ഒഴിവാക്കാനും ജീവനക്കാർക്ക് അവസരമൊരുക്കി. കോവിഡാനന്തരം, വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യാനുള്ള ആശയവും സാധ്യതയും വളരെ വേഗത്തിൽ വളർന്നു. ഈ ജീവിതരീതി തുടരാൻ ആഗ്രഹിക്കുന്ന ആളുകളുടെ താൽപ്പര്യവും വർദ്ധിച്ചു.

ഡിജിറ്റൽ നൊമാഡി എന്ന ആശയം പുതുമയുള്ളതല്ല. 1997 ൽ തുഗിയോ, മാകിമോട്ടോയും ഡേവിഡ് മാനേഴ്സും ചേർന്ന് പ്രസിദ്ധീകരിച്ച പുസ്തകത്തിൽ നിന്നാണ് ഈ പദം ഉരുത്തിരിഞ്ഞത്. സമൂഹത്തെ ഒരു നാടോടി ജീവിതത്തിലേക്ക് തിരിച്ചുവരാൻ സാങ്കേതികവിദ്യ എങ്ങനെ അനുവദിക്കുന്നു എന്ന് വിവരിക്കാൻ ഇത് ഉപയോഗിച്ചു.

വിവിധ നൊമാഡുകൾ

ഡിജിറ്റൽ നൊമാഡുകൾ വിവിധ രൂപത്തിലാണ് വരുന്നത്. തങ്ങളുടെ ഇഷ്ടാനുസൃതമായ ലൊക്കേഷനിൽ നിന്ന് ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്ന കമ്പനികൾക്കായി റിമോട്ട് ജോലിക്കാരായി പ്രവർത്തിക്കുന്നവരുണ്ട്. അവർക്ക് പാലിക്കേണ്ട ഒരു നിശ്ചിത ഷെഡ്യൂളും സ്ഥിര വരുമാനവും ഉണ്ടായിരിക്കും. മറ്റുള്ളവർ ഫ്രീലാൻസർമാരും ബിസിനസ് ഉടമകളും സംരംഭകകുമാരും ആണ്, അവർക്ക് സ്വന്തം സമയം നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്, പ്രൊജക്റ്റ്കൾക്കും, കോൺട്രെക്റ്റുകൾക്കും അനുസൃതമായി പ്രതിഫലം ലഭിക്കുന്നു.

ഡിജിറ്റൽ നൊമാഡുകളുടെ നേട്ടങ്ങൾ

ഡിജിറ്റൽ നൊമാഡുകളുടെ നേട്ടം ജീവിത-ജോലി സന്തുലിതാവസ്ഥയാണ്. ജോലിസ്ഥലത്തേക്കുള്ള യാത്ര കുറയ്ക്കുകയോ, പൂർണമായും ഒഴിവാക്കുകയോ ചെയ്ത മറ്റ് കാര്യങ്ങൾക്കായി സമയവും പരിശ്രമവും ലാഭിക്കാൻ ജീവനക്കാർക്ക് കഴിയും. ആഗ്രഹിക്കുന്ന സ്ഥലത്ത് നിന്ന് ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം, ലോകമെമ്പാടുമുള്ള വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാനും പര്യവേക്ഷണം ചെയ്യാനും പ്രാദേശിക സംസ്കാരങ്ങളിലും അനുഭവങ്ങളിലും മുഴുകാനും ഈ ജോലി വ്യക്തികളെ അനുവദിക്കുന്നു.