26 Nov 2025 6:48 PM IST
സൗദിയില്‍ സര്‍ക്കാര്‍-പൊതുമേഖല-സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഡ്രസ് കോഡ് നിര്‍ബന്ധമാക്കുന്നു
MyFin Desk
Summary
സര്‍ക്കാര്‍-പൊതുമേഖല-സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഡ്രസ് കോഡ് നിര്‍ബന്ധമാക്കുന്നു
സൗദി അറേബ്യയിലെ സര്‍ക്കാര്‍-പൊതുമേഖല-സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഡ്രസ് കോഡ് നിര്‍ബന്ധമാക്കുന്നു. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തിന്റെയും വിദഗ്ധരുടെയും അഭിപ്രായ, നിര്‍ദേശങ്ങള്‍ക്കായി കരടു നിയമാവലി പ്രസിദ്ധീകരിച്ചു.
പുരുഷന്മാര്‍ ഔദ്യോഗിക ദേശീയ വസ്ത്രം (തോബ്, ശിരോവസ്ത്രം, ഗുത്റ, അല്ലെങ്കില്‍ ശമാഗ്, എന്നിവ അടങ്ങിയ ദേശീയ വസ്ത്രം) ധരിക്കണമെന്നതും സ്ത്രീകള്‍ ഇറുകിയതോ സുതാര്യമോ അല്ലാത്ത, ശരീരം മൂടുന്ന, മാന്യമായ വസ്ത്രം ധരിക്കണമെന്നതുമാണ് മാറ്റം. പ്രഫഷനലും ഉചിതവുമായ വേഷവിധാനം ധരിക്കുകയും വ്യക്തിഗത ശുചിത്വം പാലിക്കുകയും വേണമെന്നും കരടു നിര്‍ദേശത്തിലുണ്ട്.
ഇസ്ലാമികാധ്യാപനങ്ങള്‍ക്കും രാജ്യത്ത് നിലനില്‍ക്കുന്ന മൂല്യങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും സംസ്‌കാരത്തിനും വിരുദ്ധമായ എല്ലാ നടപടികളില്‍നിന്നും ജീവനക്കാരും തൊഴിലാളികളും വിട്ടുനില്‍ക്കണം
പഠിക്കാം & സമ്പാദിക്കാം
Home
