16 Jan 2026 3:46 PM IST
Dubai Electric Air Taxi:ദുബായില്‍ ഇലക്ട്രിക് എയര്‍ ടാക്‌സികളുടെ വാണിജ്യ സര്‍വീസുകള്‍ 2026 അവസാനത്തോടെ ആരംഭിക്കും
MyFin Desk
Summary
ഗതാഗത രംഗത്ത് പുതിയ ചരിത്രം കുറിക്കുമെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി
ജോബി ഏവിയേഷന്‍ വികസിപ്പിച്ചെടുത്ത ഇലക്ട്രിക് എയര്‍ ടാക്‌സികള്‍ ഈ വര്‍ഷം അവസാനത്തോടെ ദുബായില്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഗതാഗത രംഗത്ത് പുതിയ ചരിത്രം കുറിക്കുമെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ മതാര്‍ അല്‍ തായര്‍ പറഞ്ഞു. ജോബി ഏവിയേഷന്‍ 2025 ജൂണില്‍ ഇലക്ട്രിക് എയര്‍ ടാക്‌സിയുടെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരമായിരുന്നു.
കാലിഫോര്‍ണിയ ആസ്ഥാനമായുള്ള കമ്പനി വികസിപ്പിച്ചെടുത്ത എയര്‍ ടാക്‌സിക്ക് മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗതയില്‍ 160 കിലോമീറ്റര്‍ വരെ ദൂരം പറക്കാന്‍ കഴിയും. ജോബിയുടെ എയര്‍ ടാക്‌സി പരിസ്ഥിതി സൗഹൃദപരവും വാണിജ്യ ഉപയോഗത്തിന് പര്യാപ്തവുമായ രീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നു.
2024 ന്റെ തുടക്കത്തില്‍, ജോബി ദുബായിലെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുമായി ഒരു കരാറില്‍ ഒപ്പുവച്ചു. അടുത്ത ആറ് വര്‍ഷത്തേക്ക് നഗരത്തില്‍ ഏരിയല്‍ ടാക്‌സികള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള പ്രത്യേക അവകാശങ്ങള്‍ കമ്പനിക്ക് നല്‍കി. ദുബായില്‍ എയര്‍ ടാക്‌സികള്‍ ഓടിക്കാനുള്ള ആറ് വര്‍ഷത്തെ അവകാശമാണ് ജോബി ഏവിയേഷനാണ് ലഭിച്ചിരിക്കുന്നത്.
സാധാരണ വിമാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജോബി എയര്‍ ടാക്‌സികള്‍ ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആന്‍ഡ് ലാന്‍ഡിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ഹെലികോപ്റ്റര്‍ പോലെ എളുപ്പത്തില്‍ പറന്നുയരാനും ഇറങ്ങാനും സാധിക്കും. ഇത് വൈദ്യുതി ഉപയോഗിച്ചാണ് പൂര്‍ണമായും പ്രവര്‍ത്തിക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
