image

17 Dec 2025 7:00 PM IST

NRI

Global Village New Year:പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ദുബായ് ഗ്ലോബല്‍ വില്ലേജ്

MyFin Desk

dubai global village scholarship scheme
X

Summary

ഒറ്റ രാത്രിയില്‍ 7 തവണ പുതുവര്‍ഷത്തെ സ്വാഗതം ചെയ്യാനാണ് തയ്യാറെടുപ്പ്


സന്ദര്‍ശകര്‍ക്ക് പുതുവര്‍ഷം ആഘോഷിക്കാന്‍ ഗ്ലോബല്‍ വില്ലേജ് ഒരുങ്ങി. ഒറ്റ രാത്രിയില്‍ 7 തവണ പുതുവര്‍ഷത്തെ സ്വാഗതം ചെയ്യാനാണ് തയ്യാറെടുപ്പ് നടത്തിയത്. ആഗോള ഗ്രാമത്തില്‍ ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യക്കാര്‍ക്കായാണ് വ്യത്യസ്ത സമയങ്ങളില്‍ 7 തവണ കൗണ്ട്ഡൗണ്‍ ഒരുക്കി പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ അവസരം ലഭിക്കുക. ഓരോ രാജ്യങ്ങളിലെയും സമയക്രമത്തിന് ആനുപാതികമായി യുഎഇ സമയം രാത്രി 8 മുതല്‍ പുലര്‍ച്ചെ ഒന്നു വരെയായിരിക്കും പുതുവര്‍ഷത്തെ വരവേല്‍ക്കുക. ആഘോഷത്തില്‍ പങ്കെടുക്കാനെത്തുന്നവരെ സ്വാഗതം ചെയ്യാന്‍ വൈകിട്ട് 4 മുതല്‍ പുലര്‍ച്ചെ 2 വരെ ഗ്ലോബല്‍ വില്ലേജിന്റെ 3 കവാടങ്ങളും തുറക്കും.

ഓരോ രാജ്യത്തെയും പുതുവര്‍ഷത്തോട് അനുബന്ധിച്ച് യുഎഇയില്‍ വെടിക്കെട്ടും ഡ്രോണ്‍ ഷോയും ഒരുക്കിയിട്ടുണ്ട്. പുതുവര്‍ഷത്തോടനുബന്ധിച്ച് സംഗീത, നൃത്ത, ഹാസ്യ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. 90 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 30 പവിലിയനുകളാണ് സന്ദര്‍ശകരെ വരവേല്‍ക്കുന്നത്. ഓരോ പവിലിയനുകളില്‍ പ്രത്യേക കലാപരിപാടികളും ഉണ്ടായിരിക്കും