image

1 Dec 2025 6:57 PM IST

NRI

ദേശീയദിന ആഘോഷങ്ങള്‍ക്കായി ദുബായ് നഗരം ഒരുങ്ങി. വെടിക്കെട്ട് മുതല്‍ മ്യൂസിക് നൈറ്റ് വരെ ഒട്ടേറെ പരിപാടികള്‍ ആസ്വദിക്കാം

MyFin Desk

ദേശീയദിന ആഘോഷങ്ങള്‍ക്കായി ദുബായ് നഗരം ഒരുങ്ങി. വെടിക്കെട്ട് മുതല്‍ മ്യൂസിക് നൈറ്റ് വരെ ഒട്ടേറെ പരിപാടികള്‍ ആസ്വദിക്കാം
X

Summary

ഡിസംബര്‍ 1 മുതല്‍ 3 വരെ നിരവധി സൗജന്യ പരിപാടികള്‍


രാജ്യത്തെ 54-ാമത് ദേശീയ ദിനമായ ഈദ് അല്‍ ഇത്തിഹാദ് ആഘോഷങ്ങള്‍ക്കായി ദുബായ് നഗരം ഒരുങ്ങിക്കഴിഞ്ഞു. യുഎഇയിലെ വിവിധ സ്ഥലങ്ങളില്‍ ഡിസംബര്‍ 1 മുതല്‍ 3 വരെ നിരവധി സൗജന്യ പരിപാടികള്‍ കൂടെ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഡിസംബര്‍ 1 ന് വൈകുന്നേരം 4 മണിക്ക് സിറ്റി വാക്കില്‍ നടക്കുന്ന ഈദ് അല്‍ ഇത്തിഹാദ് പരേഡ് ആണ് ഏറ്റവും വലിയ ആകര്‍ഷണം. ദുബായ് പോലീസ്, വിദ്യാര്‍ഥികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ള ആയിരത്തിലധികം പേര്‍ പങ്കെടുക്കും.

ഡിസംബര്‍ 2 ന് ദുബായിയുടെ ആകാശത്ത് നടക്കുന്ന മനോഹരമായ വെടിക്കെട്ട് ആണ് ആഘോഷങ്ങളുടെ മാറ്റുകൂട്ടുന്നത്. ബുര്‍ജ് ഖലീഫയ്ക്ക് ചുറ്റുമുള്ള വര്‍ണ്ണാഭമായ വെടിക്കെട്ട് കൂടാതെ ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാളിലും ഹത്തയിലും രാത്രി 8 മണിക്കും സൂഖ് അല്‍ സീഫ്, ബ്ലൂവാട്ടേഴ്സ്, ദി ബീച്ച് ജെബിആര്‍ എന്നിവിടങ്ങളില്‍ രാത്രി 9 മണിക്കും വെടിക്കെട്ട് ഉണ്ടാകും. ഗ്ലോബല്‍ വില്ലേജില്‍ ഡിസംബര്‍ 1 മുതല്‍ 3 വരെ വെടിക്കെട്ടുകളും ഡ്രോണ്‍ ഷോകളും ഉണ്ടാകും.