image

10 Feb 2026 7:01 PM IST

NRI

UAE Real Estate:ദുബായ് റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ ഓഹരികള്‍ വാങ്ങാന്‍ വിദേശ നിക്ഷേപകര്‍ക്ക് അനുമതി

MyFin Desk

UAE Real Estate:ദുബായ് റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ ഓഹരികള്‍ വാങ്ങാന്‍ വിദേശ നിക്ഷേപകര്‍ക്ക് അനുമതി
X

Summary

ആദ്യ ഘട്ടത്തില്‍ 78 ലക്ഷം ടോക്കണുകളാണ് വിപണിയില്‍ ലഭ്യമാകുക


റിയല്‍ എസ്റ്റേറ്റ് ടോക്കണൈസേഷന്‍ പദ്ധതിയുടെ ഭാഗമായി, ഈ മാസം 20 മുതല്‍ പ്രവാസികള്‍ക്കും വിദേശ നിക്ഷേപകര്‍ക്കും റിയല്‍ എസ്റ്റേറ്റ് ഓഹരികള്‍ വാങ്ങാന്‍ സാധിക്കും. കമ്പനികളുടെ ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതുപോലെ തന്നെ, ഈ റിയല്‍ എസ്റ്റേറ്റ് ഓഹരികളും എളുപ്പത്തില്‍ കൈമാറാനാകും. ആദ്യ ഘട്ടത്തില്‍ 78 ലക്ഷം ടോക്കണുകളാണ് വിപണിയില്‍ ലഭ്യമാകുക. ഒരു കെട്ടിടത്തിന്റെയോ വസ്തുവിന്റെയോ ഉടമസ്ഥാവകാശം ചെറിയ ഡിജിറ്റല്‍ ഓഹരികളായി വിഭജിക്കുന്ന സംവിധാനമാണ് ടോക്കണൈസേഷന്‍.

കോടികള്‍ മുടക്കി ഒരു പ്രോപ്പര്‍ട്ടി മുഴുവനായി വാങ്ങേണ്ടതില്ല. ചെറിയ തുക നിക്ഷേപിച്ച്, ആ വസ്തുവിലെ നിശ്ചിത ശതമാനം ഉടമസ്ഥാവകാശം സ്വന്തമാക്കാം. ടോക്കണ്‍ വാങ്ങിയിരിക്കുന്ന വസ്തുവില്‍ നിന്നുള്ള വാടക വരുമാനവും മൂല്യവര്‍ധനയും നിക്ഷേപകര്‍ക്ക് അവരുടെ വിഹിതമായി ലഭിക്കും.

ഓഹരികളെ പോലെ വേഗത്തില്‍ വാങ്ങാനും വില്‍ക്കാനും കഴിയുന്ന ഈ സംവിധാനം, നിക്ഷേപം കൂടുതല്‍ ലളിതവും സുരക്ഷിതവും ആക്കുന്നു. ഈ പദ്ധതി നടപ്പിലാകുന്നതോടെ സാധാരണക്കാര്‍ക്കും പ്രീമിയം റിയല്‍ എസ്റ്റേറ്റ് പദ്ധതികളില്‍ നിക്ഷേപിക്കാനുള്ള അവസരം തുറക്കപ്പെടുന്നു. അതോടൊപ്പം, ദുബായിലെ റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപം എത്തിക്കാനും ഇത് സഹായിക്കും.