image

18 Feb 2026 7:10 PM IST

NRI

Dubai Metro Time:റമദാന്‍ മാസത്തില്‍ ദുബായ് മെട്രോ സര്‍വീസ് പുലര്‍ച്ചെ വരെ; യുഎഇയിലെ ഗതാഗത സമയങ്ങളില്‍ പുതിയ മാറ്റങ്ങള്‍

MyFin Desk

dubai metro blueline approved
X

Summary

റമദാന്‍ മാസത്തില്‍ യുഎഇയിലെ ഗതാഗത സംവിധാനങ്ങളില്‍ താല്‍ക്കാലിക മാറ്റങ്ങള്‍ പ്രഖ്യാപിച്ചു


റമദാന്‍ മാസത്തില്‍ യുഎഇയിലെ ഗതാഗത സംവിധാനങ്ങളില്‍ താല്‍ക്കാലിക മാറ്റങ്ങള്‍ പ്രഖ്യാപിച്ചു. ഇഫ്താര്‍, ഷോപ്പിംഗ്, കുടുംബ സംഗമങ്ങള്‍ എന്നിവയ്ക്ക് പോകുന്നവര്‍ക്ക് സൗകര്യമൊരുക്കാനാണ് ഈ ക്രമീകരണങ്ങള്‍.

മെട്രോ സമയത്തില്‍ മാറ്റം

Dubai Metroയുടെ റെഡ് ലൈന്‍, ഗ്രീന്‍ ലൈന്‍ സര്‍വീസുകള്‍ ഒരു മാസത്തേക്ക് ദീര്‍ഘിപ്പിച്ചു. സാധാരണ ദിവസങ്ങളില്‍ രാവിലെ 5:00 മുതല്‍ രാത്രി 12:00 വരെയാണ് സര്‍വീസ്. വെള്ളിയാഴ്ച രാത്രി 1:00 വരെയും ഞായര്‍ രാവിലെ 8:00 മുതലുമാണ് സര്‍വീസ്.

Dubai Tram

രാവിലെ 6:00 മുതല്‍ പുലര്‍ച്ചെ 1:00 വരെ, ഞായറാഴ്ച: രാവിലെ 9:00 മുതല്‍

പാര്‍ക്കിംഗ്

പണമടച്ചുള്ള പാര്‍ക്കിംഗ് സോണുകളില്‍ വൈകിട്ട് 6:00 മുതല്‍ 8:00 വരെ സൗജന്യമാണ്. ഞായറാഴ്ചകളില്‍ എല്ലാ പെയ്ഡ് സോണുകളും സൗജന്യം. മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് കെട്ടിടങ്ങള്‍ക്ക് ഇത് ബാധകമല്ല.