image

14 Jan 2026 3:37 PM IST

NRI

Dubai Real Estate:ദുബായ് റിയല്‍ എസ്റ്റേറ്റ് മേഖല കുതിയ്ക്കുന്നു. കഴിഞ്ഞ വര്‍ഷം 20 ശതമാനം വാര്‍ഷിക വളര്‍ച്ച നേടി

MyFin Desk

Dubai Real Estate:ദുബായ് റിയല്‍ എസ്റ്റേറ്റ് മേഖല കുതിയ്ക്കുന്നു. കഴിഞ്ഞ വര്‍ഷം 20 ശതമാനം വാര്‍ഷിക വളര്‍ച്ച നേടി
X

Summary

ഭവന വിപണിയില്‍ നടന്നത് കോടികളുടെ ബിസിനസ്


ദുബായിലെ റിയല്‍ എസ്റ്റേറ്റ് മേഖല ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പ് രേഖപ്പെടുത്തി. 2025 ല്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വലിയ തകര്‍ച്ചയുണ്ടാകുമെന്ന് പ്രവചിച്ച സാമ്പത്തിക വിദഗ്ധരെയും ആഗോള ഏജന്‍സികളെയും ഞെട്ടിച്ചുകൊണ്ടാണ് പുതിയ കണക്കുകള്‍ പുറത്തുവന്നത്. കഴിഞ്ഞ വര്‍ഷം ദുബായ് റിയല്‍ എസ്റ്റേറ്റ് മേഖല 20 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി.

കഴിഞ്ഞ വര്‍ഷം 917 ബില്യണ്‍ ദിര്‍ഹത്തിന്റെ ഇടപാടുകളാണ് ദുബായില്‍ നടന്നത്. ആകെ 2,70,000 കച്ചവടങ്ങള്‍ നടന്നതായും ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 ശതമാനം കൂടുതലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ധാരാളം ആളുകള്‍ ജോലി തേടിയും ബിസിനസ്സ് ചെയ്യാനും ദുബായിലേക്ക് എത്തുന്നതാണ് ഈ മാറ്റത്തിന് പിന്നിലെ പ്രധാന കാരണം. ഇത് വീടുകള്‍ക്കും ഓഫീസുകള്‍ക്കും വലിയ ഡിമാന്‍ഡ് ഉണ്ടാക്കുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷത്തെ ഈ മുന്നേറ്റം 2026 ലും തുടരുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. നിലവില്‍ വിലയേറിയ ആഡംബര വില്ലകള്‍ക്കാണ് ഡിമാന്‍ഡ് എങ്കില്‍ വരും വര്‍ഷങ്ങളില്‍ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന ഫ്‌ലാറ്റുകളും വീടുകളും കൂടുതല്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.