8 Jan 2026 7:33 PM IST
Summary
ഒരു കോടി ദിര്‍ഹം പദ്ധതിയുടെ ചെലവിനായി അനുവദിച്ചു
കെട്ടിടവാടകയില്‍ കുടിശികയുള്ള ദുബായിലെ ജനങ്ങള്‍ക്ക് ആശ്വാസം. 'സിത്ര്‍' എന്ന പേരില്‍ ഇതിനായി പുതിയ പദ്ധതി ആരംഭിച്ചു. ഒരു കോടി ദിര്‍ഹമാണ് പദ്ധതിക്കായി അനുവദിച്ചത്. സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കുകയാണു പദ്ധതിയുടെ ലക്ഷ്യം. പൗരത്വം പരിഗണിക്കാതെ അര്‍ഹരായ സ്വദേശി, വിദേശി കുടുംബങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കും.
ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്റിന് കീഴിലുള്ള റെന്റല്‍ ഡിസ്പ്യൂട്ട് സെന്ററും മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ചാരിറ്റബിള്‍ എസ്റ്റാബ്ലിഷ്മെന്റും ചേര്‍ന്നാണു പദ്ധതി നടപ്പിലാക്കുന്നത്. വരുമാനം, കുടുംബത്തിന്റെ അവസ്ഥ, മുന്‍കാലത്തെ വാടക രീതികള്‍ തുടങ്ങി സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങളും കുടിശികയുടെ വ്യാപ്തിയും പരിശോധിച്ച ശേഷമായിരിക്കും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക. പദ്ധതിയിലൂടെ 232 കുടുംബങ്ങള്‍ക്കു നേരിട്ടു സഹായം ലഭിക്കും.
സഹായം ആവശ്യമുള്ളവര്‍ ദുബായ് റെന്റല്‍ ഡിസ്പ്യൂട്ട് സെന്റര്‍ വെബ്സൈറ്റിലൂടെയോ ദുബായ് കമ്യൂണിറ്റി ഡവലപ്മെന്റ് അതോറിറ്റിയെയോ ബന്ധപ്പെടണം.
പഠിക്കാം & സമ്പാദിക്കാം
Home
