image

26 Dec 2025 6:28 PM IST

NRI

Dubai traffic Rule ;പ്രവാസികളുടെ ശ്രദ്ധയ്ക്ക് ; ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് ആവര്‍ത്തിച്ച് യുഎഇ

MyFin Desk

dubai road transport authority
X

Summary

അവധി ദിവസങ്ങളിലും ആഘോഷങ്ങളിലും മദ്യപിച്ച് വാഹനമോടിച്ചാല്‍ കടുത്ത ശിക്ഷ നടപടികള്‍ നേരിടേണ്ടി വരുമെന്നാണ് ദുബായ് പോലീസ് അറിയിച്ചിരിക്കുന്നത്


ഗതാഗത നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാണെന്ന് പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി ദുബായ് പോലീസ്. അവധി ദിവസങ്ങളും ആഘോഷങ്ങളും കണക്കിലെടുത്ത് ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കരുതെന്നും കണ്ടെത്തിയാല്‍ കടുത്ത ശിക്ഷ നടപടികള്‍ നേരിടേണ്ടി വരുമെന്നും ദുബായ് പോലീസ് അറിയിച്ചു. യുഎഇയില്‍ മദ്യപിച്ച് വാഹനമോടിക്കുന്ന കാര്യത്തില്‍ 'സീറോ ടോളറന്‍സ്' നയമാണ് പിന്തുടരുന്നത്.

മദ്യപിച്ച് വാഹനം ഓടിക്കുകയും, ചുവപ്പ് സിഗ്‌നല്‍ മറികടന്ന് മറ്റൊരു വാഹനത്തിലിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്നുമാണ് നിയമ നടപടികള്‍ ഓര്‍പ്പിപ്പിച്ച് ദുബായ് പോലീസ് രംഗത്തെത്തിയിരിക്കുന്നത്.

പുതുക്കിയ നിയമങ്ങള്‍

യുഎഇയിലെ പുതുക്കിയ നിയമങ്ങള്‍ പ്രകാരം ഇത്തരം നിയമലംഘനങ്ങള്‍ക്ക് 2,00,000 ദിര്‍ഹം അതായത് ഏകദേശം 45 ലക്ഷം രൂപ വരെ പിഴ ഈടാക്കുക. അതിനാല്‍ മദ്യപിച്ചോ ലഹരിമരുന്ന് ഉപയോഗിച്ചോ വാഹനമോടിച്ചാല്‍ കോടതി കടുത്ത ശിക്ഷ തന്നെ നല്‍കും. നിയമലംഘനങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഡ്രൈവിംഗ് ലൈസന്‍സ് മുഴുവനായും റദ്ദാക്കും. കൂടാതെ യുഎഇയില്‍ വാഹനമോടിക്കാന്‍ അനുമതി നല്‍കുകയുമില്ല.


ആദ്യത്തെ തവണയാണെങ്കില്‍ തടവ് ശിക്ഷയും കുറഞ്ഞത് 30,000 ദിര്‍ഹം പിഴയും നല്‍കും കൂടാതെ ആറ് മാസത്തേക്ക് ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡും ചെയ്യും. രണ്ടാം തവണയാണെങ്കില്‍ പിഴയും തടവും കൂടുകയും ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് റദ്ദാക്കുകയും ചെയ്യും. കൂടാതെ മൂന്നാം തവണ ഡ്രൈവിംഗ് ലൈസന്‍സ് മുഴുവനായും റദ്ദാക്കും. ആ വ്യക്തിക്ക് പിന്നീട് യുഎഇയില്‍ വാഹനമോടിക്കാന്‍ അനുമതി നല്‍കില്ല.