image

28 Feb 2026 12:25 PM IST

NRI

പെരുന്നാള്‍ ഷോപ്പിംഗ്; റമദാന്‍ നൈറ്റ്‌സ് ഷാര്‍ജയില്‍ ആരംഭിക്കുന്നു

MyFin Desk

eid shopping, huge demand for uae brands
X

Summary

വൈകുന്നേരം 5 മണി മുതല്‍ പുലര്‍ച്ചെ 1 മണി വരെയും ശേഷം ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ അര്‍ദ്ധരാത്രി വരെയുമാണ് സെയിലിന്റെ സമയം


പ്രവാസികള്‍ക്കും ഷോപ്പിങ് പ്രേമികള്‍ക്കും ആവേശം പകര്‍ന്നു കൊണ്ട് 43-ാമത് 'റമദാന്‍ നൈറ്റ്സ് 2026' ഷാര്‍ജയില്‍ ആരംഭിക്കുന്നു. മാര്‍ച്ച് 6 മുതല്‍ 22 വരെ ഷാര്‍ജ എക്സ്പോ സെന്റര്‍ വെച്ച് ഈ സെയില്‍ നടക്കും. വൈകുന്നേരം 5 മണി മുതല്‍ പുലര്‍ച്ചെ 1 മണി വരെയും ശേഷം ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ അര്‍ദ്ധരാത്രി വരെയുമാണ് സെയിലിന്റെ സമയം.

പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് 75 ശതമാനം വരെ വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. റമദാന്‍ മാസത്തിലും വരാനിരിക്കുന്ന ഈദുല്‍ ഫിത്തറിന് മുന്നോടിയായും കുടുംബങ്ങള്‍ക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ഒരേ കുടക്കീഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലാണ് വര്‍ഷങ്ങളായി ഇവന്റ് സംഘടിപ്പിച്ചത്.

18,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള പവലിയനുകളില്‍ ലോകമെമ്പാടുമുള്ള 700 ലധികം പ്രമുഖ ബ്രാന്‍ഡുകള്‍ ഇത്തവണ വിപണിയില്‍ ഉണ്ടാകും.

വന്‍ വിലക്കുറവില്‍ വീട്ടുപകരണങ്ങള്‍

ഫാഷന്‍ വസ്ത്രങ്ങള്‍, കോസ്‌മെറ്റിക്‌സ് ഉത്പന്നങ്ങള്‍, പെര്‍ഫ്യൂമുകള്‍ തുടങ്ങി ആവശ്യമായ വീട്ടുപകരണങ്ങള്‍ വരെ വലിയ ഡിസ്‌കൗണ്ടില്‍ ഓരോ പ്രവാസിക്കും ഇവിടെ നിന്നും വാങ്ങാം. മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള്‍, കിച്ചണ്‍ അപ്ലയന്‍സസ്, വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, ബാഗുകള്‍, ചെരിപ്പുകള്‍ , കുട്ടികള്‍ക്കായി കളിപ്പാട്ടങ്ങള്‍, കായിക സാധനങ്ങള്‍, റമദാന്‍ വിഭവങ്ങള്‍ തയ്യാറാക്കാന്‍ ആവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ തുടങ്ങിയവയും വന്‍ വില കുറവില്‍ വാങ്ങിക്കാം.

സന്ദര്‍ശകര്‍ക്കായി റാഫിള്‍ നറുക്കെടുപ്പുകള്‍ തുടങ്ങി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ഇത്തവണ 1,50,000 ത്തിലധികം സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്.