28 Nov 2025 7:09 PM IST
Summary
വിദ്യാഭ്യാസ യോഗ്യത പരിശോധന കര്‍ശനമാക്കി
കുവൈറ്റില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ജീവനക്കാര്‍ പിടിക്കപ്പെടും. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സാധുത പരിശോധന തുടരുന്നു. ഉന്നത പദവിയില്‍ ജോലി ചെയ്യുന്നവരുടെ പരിശോധന പൂര്‍ത്തിയായി. മറ്റു ജീവനക്കാരുടെ പരിശോധന തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലിയില്‍ പ്രവേശിക്കുകയും പ്രമോഷന്‍ നേടുകയും ചെയ്തുവരുന്നത് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നിയമം കടുപ്പിച്ചത്.
നിയമ ലംഘനം കണ്ടെത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. നിയമലംഘകര്‍ക്ക് 5 വര്‍ഷം വരെ തടവും 1,000 മുതല്‍ 10,000 ദിനാര്‍ വരെ പിഴയുമാണ് ശിക്ഷ. ജോലിയില്‍നിന്ന് പിരിച്ചുവിടുകയും ചെയ്യും.
പഠിക്കാം & സമ്പാദിക്കാം
Home
