21 Jan 2026 2:54 PM IST
Summary
50 മിനിറ്റ് കൊണ്ട് അബുദാബിയില്‍ നിന്ന് ദുബായിലെത്താം
യുഎഇ ഗതാഗത രംഗത്ത് പുതുചരിത്രം കുറിയ്ക്കാന്‍ ഇത്തിഹാദ് റെയില്‍. അബുദാബിയില്‍ നിന്ന് ദുബായ് വഴി ഫുജൈറയിലേക്കാണ് ആദ്യ യാത്ര. അബുദാബിയില്‍ നിന്ന് 50 മിനിറ്റുകൊണ്ട് ദുബായിലും 100 മിനിറ്റുകൊണ്ട് ഫുജൈറയിലും എത്താം. യുഎഇയിലെ പ്രധാന നഗരങ്ങളെ അതിവേഗം ബന്ധിപ്പിക്കാനും, യാത്ര എളുപ്പമാക്കാനും പാസഞ്ചര്‍ റെയില്‍ സഹായിക്കും. വിവിധ എമിറേറ്റുകള്‍ തമ്മിലുള്ള വാണിജ്യ, വ്യാപാര, വിനോദസഞ്ചാര ബന്ധങ്ങള്‍ ശക്തിപ്പെടുന്നതോടെ വികസനത്തിനും വേഗം കൂടും. ടിക്കറ്റ് നിരക്കുകള്‍, സര്‍വീസ് ആരംഭിക്കുന്ന തീയതി എന്നിവ സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകള്‍ ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സവിശേഷതകള്‍
വിശാലമായ സീറ്റുകള്‍, ചാര്‍ജിങ് പോയിന്റുകള്‍,വൈഫൈ സൗകര്യം, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റങ്ങള്‍, പ്രാര്‍ഥനാ മുറികള്‍ എന്നിവ ട്രെയിനിനുള്ളില്‍ ലഭ്യമാകും. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തിലാണ് ട്രെയിന്‍ സഞ്ചരിക്കുക. ഒരു ട്രെയിനില്‍ 400 പേര്‍ക്കു യാത്ര ചെയ്യാം.
അബുദാബി മുഹമ്മദ് ബിന്‍ സായിദ് സിറ്റി, ദുബായ് ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ്, ഫുജൈറ സകംകം എന്നീ സ്റ്റേഷനുകളാണ് ആദ്യ റൂട്ടില്‍ പ്രവര്‍ത്തന സജ്ജമാകുക. യാത്രക്കാരുടെ എണ്ണവും ആവശ്യവും കൂടുന്നതിന് അനുസരിച്ച് സ്റ്റേഷനുകളുടെ എണ്ണം വര്‍ധിപ്പിക്കും. വര്‍ഷത്തില്‍ ഒരു കോടി യാത്രക്കാരെയാണ് ലക്ഷ്യമിടുന്നത്. 2009 ല്‍ നിര്‍മാണം ആരംഭിച്ച ഇത്തിഹാദ് റെയിലില്‍ 2023 ല്‍ ചരക്കുഗതാഗതം ആരംഭിച്ചിരുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
