10 Jan 2026 7:07 PM IST
Etihad Rail Start Soon:അബുദാബി-ദുബായ് യാത്രയ്ക്ക് 57 മിനിറ്റ് മതിയാകും. ഇത്തിഹാദ് റെയില്‍ ഉടന്‍ കുതിച്ചുതുടങ്ങും
MyFin Desk
Summary
സ്റ്റേഷനുകളുടെ കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടു
യുഎഇയുടെ ഗതാഗത ചരിത്രത്തിന് കുതിപ്പേകാന്‍ ഇത്തിഹാദ് റെയില്‍ വരുന്നു. പടിഞ്ഞാറ് അല്‍ സില മുതല്‍ കിഴക്ക് ഫുജൈറ വരെ നീളുന്ന യുഎഇയുടെ ദേശീയ പാസഞ്ചര്‍ റെയില്‍ ശൃംഖല 2026 ഓടെ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു. രാജ്യത്തെ 11 പ്രധാന നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന ഈ പദ്ധതി യുഎഇയിലെ ജനങ്ങള്‍ക്ക് കൂടുതല്‍ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പൗരന്മാര്‍ക്കും താമസക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും അതിവേഗവും സുരക്ഷിതവുമായ യാത്ര ഒരുക്കുക എന്നതാണ് ഇത്തിഹാദ് റെയിലിന്റെ പ്രധാന ലക്ഷ്യം.
അബുദാബി, ദുബായ്, ഷാര്‍ജ, ഫുജൈറ എന്നീ പ്രധാന സ്റ്റേഷനുകള്‍ക്ക് പുറമെ അല്‍ സില, അല്‍ ധന്ന, അല്‍ മിര്‍ഫ, മദീനത്ത് സായിദ്, മെസൈറ, അല്‍ ഫയ, അല്‍ ദൈദ് എന്നിവിടങ്ങളിലായി ആകെ 11 സ്റ്റേഷനുകളാണുള്ളത്. ഈ സ്റ്റേഷനുകള്‍ ഘട്ടം ഘട്ടമായാണ് യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കുകയെന്നും അറിയിച്ചു.
യാത്രാ സമയം കുറയും
അബുദാബിയില്‍ നിന്ന് ദുബായിലേക്ക് 57 മിനിറ്റ്, അബുദാബി ഫുജൈറ 105 മിനിറ്റ്, അബുദാബി അല്‍ റുവൈസ് 70 മിനിറ്റ് എന്നിങ്ങനെയാണ് യാത്ര സമയം. ഓരോ ട്രെയിനിലും 400 യാത്രക്കാര്‍ക്ക് വരെ ഒരേ സമയം യാത്ര ചെയ്യാം. പ്രതിവര്‍ഷം ഏകദേശം 10 ദശലക്ഷം യാത്രക്കാര്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്നാണ് കണക്കാക്കുന്നത്.
പത്ത് ട്രെയിനുകള്‍ യുഎഇയില്‍ എത്തിച്ചേരുകയും സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. അടുത്ത 50 വര്‍ഷത്തിനുള്ളില്‍ 145 ബില്യണ്‍ ദിര്‍ഹത്തിന്റെ വര്‍ധനവ് ഈ പദ്ധതിയിലൂടെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
പഠിക്കാം & സമ്പാദിക്കാം
Home
