6 May 2026 7:19 PM IST
Summary
അബുദാബി-ദുബായ് റൂട്ടിലാണ് ആദ്യ സര്‍വീസ് ആരംഭിക്കുന്നത്
പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്തയുമായി ഇത്തിഹാദ് റെയില്‍. പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് ഈ വര്‍ഷം തുടങ്ങുമെന്ന് സ്ഥിരീകരിച്ചു. ഇതിനുമുന്നോടിയായി പരീക്ഷണാടിസ്ഥാനത്തില്‍ പാസഞ്ചര്‍ ട്രെയിന്‍ ഓടിത്തുടങ്ങും. അത്യാധുനിക സംവിധാനങ്ങളാണ് ട്രെയിനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അബുദാബി-ദുബായ് റൂട്ടിലാണ് ആദ്യ സര്‍വീസ് ആരംഭിക്കുന്നത്. പിന്നീട് ഫുജൈറയിലേക്കും സര്‍വീസ് വ്യാപിപ്പിക്കും. ഫാമിലി സീറ്റ്,ലഗേജ് സ്റ്റോറേജ്,അതിവേഗ വൈഫൈ,ചാര്‍ജിങ് പോയന്റ്,സ്മാര്‍ട്ട് ഇന്‍ഫോടെയ്ന്‍മെന്റ്,ഭക്ഷണശാലകള്‍ എന്നീ സൗകര്യങ്ങളും ട്രെയിനിലുണ്ടാകും.
റോഡ് മാര്‍ഗം ഒന്നര മുതല്‍ രണ്ട് മണിക്കൂര്‍ വരെ എടുക്കുന്ന അബുദാബി-ദുബായ് യാത്രയ്ക്ക് ട്രെയിനില്‍ വെറും 50 മിനിറ്റ് മതി. അബുദാബിയില്‍ നിന്ന് ഫുജൈറയിലെത്താന്‍ 100 മിനിറ്റും മതിയാകും. ഒരു ട്രെയിനില്‍ ഒരേ സമയം 400 പേര്‍ക്ക് യാത്ര ചെയ്യാം. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തിലായിരിക്കും പാസഞ്ചര്‍ ട്രെയിനുകള്‍ സഞ്ചരിക്കുക.
പഠിക്കാം & സമ്പാദിക്കാം
Home
