21 Dec 2025 3:19 PM IST
ആശങ്കയിൽ ഗൂഗിളും മൈക്രോസോഫ്റ്റും; എയര്‍ബസിന്റെ വിവരങ്ങളെല്ലാം യൂറോപ്യന്‍ ക്ലൗഡിലേക്ക്
MyFin Desk
Summary
ഗൂഗിളിനെയും മൈക്രോസോഫ്റ്റിനെയും ഒഴിവാക്കി സുപ്രധാന വിവരങ്ങളെല്ലാം യൂറോപ്യന്‍ ക്ലൗഡിലേക്ക് മാറ്റുനുള്ള നീക്കത്തിലാണ് എയര്‍ബസ്. എയര്‍ബസിന്റെ നീക്കത്തില്‍ കനത്ത ആശങ്കയിലാണ് ഗൂഗിളും മൈക്രോസോഫ്റ്റും.
യൂറോപ്പിലെ ഏറ്റവും വലിയ എയ്‌റോസ്‌പേസ് കമ്പനിയുടെ നീക്കം അമേരിക്കന്‍ ടെക് കമ്പനികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. ദൈനംദിന പ്രവര്‍ത്തനങ്ങള്‍, വിമാന രൂപകല്‍പ്പന എന്നിവയടക്കമുള്ളവയുമായ ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ ക്ലൗഡിലേക്ക് മാറ്റാനാണ് എയര്‍ബസിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗൂഗിളിന്റെയും മൈക്രോസോഫ്റ്റിന്റെയും സംവിധാനങ്ങളാണ് നിലവില്‍ എയര്‍ബസ് വ്യാപകമായി ഉപയോഗിക്കുന്നത്.
ഡാറ്റാ സെന്റര്‍ സംവിധാനങ്ങളും ഗൂഗിള്‍ വര്‍ക്ക്‌സ്‌പേസും ഉപയോഗിക്കുന്ന കമ്പനി ക്ലൗഡില്‍ സൂക്ഷിക്കാന്‍ സാധിക്കാത്ത രഹസ്യരേഖകള്‍ കൈകാര്യം ചെയ്യാന്‍ മൈക്രോസോഫ്റ്റ് എക്സലും മറ്റ് സോഫ്റ്റ് വെയറുകളും ഉപയോഗിക്കുന്നുണ്ട്. ഇതിനെറ്റാം മാറ്റംവരുമെന്നാണ് സൂചന.
സുരക്ഷയ്ക്കടക്കം നിര്‍ണായക വിവരങ്ങള്‍ യൂറോപ്പിന്റെ നിയന്ത്രണത്തില്‍ തുടരുന്നുവെന്ന് ഉറപ്പുവരുത്തുമെന്ന് എയര്‍ബസിന്റെ ഡിജിറ്റല്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കാതറിന്‍ ജെസ്റ്റിന്‍ പറഞ്ഞു.
അമേരിക്കന്‍ കമ്പനികള്‍ വിദേശ ഡാറ്റാ സെന്ററുകളില്‍ സൂക്ഷിക്കുന്ന ഡാറ്റ ശേഖരിക്കാന്‍ അമേരിക്കന്‍ അധികാരികളെ അനുവദിക്കുന്ന യുഎസ് ക്ലൗഡ് നിയമം കര്‍ശനമാക്കാനുള്ള തയ്യാറെടുപ്പിലാണ് ട്രംപ്. ഇതിനു പിന്നാലെയാണ് എയര്‍ബസിന്റെ മാറ്റമെന്നാണ് വിലയിരുത്തല്‍.
പഠിക്കാം & സമ്പാദിക്കാം
Home
