image

4 Nov 2023 12:09 PM GMT

Europe and US

ബ്രിട്ടീഷ് പ്രധാനമന്ത്രിയെ അഭിനന്ദിച്ച് മോദി

MyFin Desk

Modi held talks with British Prime Minister
X

Summary

  • സ്വതന്ത്രവ്യാപാര കരാര്‍ ഉടന്‍ പൂര്‍ത്തിയാക്കും
  • പശ്ചിമേഷ്യയിലെ സ്ഥിതിഗതികളും ചര്‍ച്ചാവിഷയമായി


ഭരണത്തിന്റെ ഒരു വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.

വ്യാപാരം, നിക്ഷേപം, വളര്‍ന്നുവരുന്ന സാങ്കേതികവിദ്യ, പ്രതിരോധം, സുരക്ഷ, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ തന്ത്രപരവും സമഗ്രവുമായ ഉഭയകക്ഷി പങ്കാളിത്തം ശക്തിപ്പെടുത്തുന്നത് തുടരാനുള്ള പ്രതിജ്ഞാബദ്ധത നേതാക്കള്‍ ആവര്‍ത്തിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്രവ്യാപാര കരാര്‍ എത്രയും വേഗം പൂര്‍ത്തിയാക്കുന്നതുസംബന്ധിച്ചും ഇരുനേതാക്കളും ചര്‍ച്ച നടത്തി. കരാര്‍ ഇപ്പോള്‍ അവസാനഘട്ട ചര്‍ച്ചയിലാണ്.

പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളെക്കുറിച്ചും ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘര്‍ഷങ്ങളെക്കുറിച്ചും ഇരു നേതാക്കളും അഭിപ്രായങ്ങള്‍ കൈമാറി. തീവ്രവാദം, മോശമായിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യം, സാധാരണക്കാരുടെ ജീവന്‍ നഷ്ടപ്പെടല്‍ എന്നിവയില്‍ ഇരു പ്രധാനമന്ത്രിമാരും ഉത്കണ്ഠ രേഖപ്പെടുത്തുകയും ചെയ്തു. പ്രാദേശിക സമാധാനം, സുരക്ഷ, സ്ഥിരത, തുടര്‍ മാനുഷിക സഹായം എന്നിവയുടെ ആവശ്യകതയെക്കുറിച്ച് ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു.

ഇരു നേതാക്കളും ആഴത്തിലുള്ള ബന്ധം തുടരാന്‍ സമ്മതിക്കുകയും ദീപാവലി ആഘോഷത്തിന് ആശംസകള്‍ കൈമാറുകയും ചെയ്തു.