image

16 April 2024 7:26 AM GMT

Europe and US

ഇന്ത്യ തന്ത്രപരമായ പങ്കാളിയെന്ന് വീണ്ടും യുഎസ്

MyFin Desk

ഇന്ത്യ തന്ത്രപരമായ പങ്കാളിയെന്ന് വീണ്ടും യുഎസ്
X

Summary

  • ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇന്ത്യക്ക് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക പ്രശംസ
  • അതേസമയം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റ് വിഷയത്തില്‍ യുഎസ് പ്രതികരിച്ചിരുന്നു


ഇന്ത്യ യുഎസിന്റെ ഒരു പ്രധാന തന്ത്രപരമായ പങ്കാളിയാണെന്ന് ബൈഡന്‍ ഭരണകൂടം അടിവരിയിട്ട് വ്യക്തമാക്കി. ഈ ബന്ധം മാറ്റമില്ലാതെ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ വ്യക്തമാക്കി.

ഇന്ത്യയില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യന്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ചില ലേഖനങ്ങളുടെയും അഭിപ്രായ പ്രകടനങ്ങളുടെയും പശ്ചാത്തലത്തില്‍ യുഎസ്-ഇന്ത്യ ബന്ധത്തെക്കുറിച്ചുള്ള വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലര്‍.

ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്. കൂടാതെ യുഎസിന്റെ തന്ത്ര പരമായ പങ്കാളിയുമാണ്. അത് അങ്ങനെതന്നെ തുടരുമെന്ന് യുഎസ് വിശ്വസിക്കുന്നു-മില്ലര്‍ പറയുന്നു. അടുത്ത കാലത്ത് യുഎസ് ഉദ്യോഗസ്ഥര്‍ ഇന്ത്യയെ 'വളരെ പ്രധാനപ്പെട്ട പങ്കാളി' എന്ന് വിളിച്ചിരുന്നു, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളര്‍ന്നു കൊണ്ടിരിക്കുകയാണ്.

'ഇന്ത്യയിലെ ജനാധിപത്യ പിന്നോക്കാവസ്ഥയെക്കുറിച്ചുള്ള ആശങ്കകളും', 'പ്രതിപക്ഷത്തെ അടിച്ചമര്‍ത്തല്‍' സംബന്ധിച്ച് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ സമീപകാല പ്രസ്താവനകളും സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

എന്നിരുന്നാലും, കഴിഞ്ഞ വര്‍ഷം വൈറ്റ് ഹൗസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചരിത്രപരമായ ഔദ്യോഗിക സന്ദര്‍ശനത്തിന് ശേഷം, ഉഭയകക്ഷി ബന്ധത്തില്‍ ചില അസ്വസ്ഥതകള്‍ ഉണ്ടായിട്ടുള്ളതായി പറയപ്പെടുന്നു. പ്രത്യേകിച്ച് യുഎസിലെ സിഖ് വിഘടനവാദ പ്രസ്ഥാനത്തിന്റെ വിഷയത്തിലും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ അസാധാരണ പ്രസ്താവനയിലും. ഇതില്‍ ഡെല്‍ഹി അസംതൃപ്തമാണ്. പ്രത്യേകിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റ് വിഷയത്തില്‍ യുഎസ് പ്രതികരിച്ചതിനെതിരെ ഇന്ത്യ രൂക്ഷമായി പ്രതികരിച്ചിരുന്നു.

ആഗോളതലത്തില്‍ ചൈനയുമായി മത്സരിക്കുന്നതിന് യുഎസിന് ഇന്ത്യയുടെ സഹായം ആവശ്യമാണ്. കാരണം ചൈനയുമായി വലിയ അതിര്‍ത്തി പങ്കിടുകയും പ്രശ്‌നങ്ങള്‍ നിലവിലുള്ളതുമായ രാജ്യമാണ് ഇന്ത്യ. മുന്‍പ് എല്ലാറ്റിനും റഷ്യയെ ആശ്രയിച്ചിരുന്ന ഇന്ത്യ ഇന്ത്യ അത് കുറച്ചുവരികയാണ്. ഇന്ത്യ പാശ്ചാത്യ ലോകത്തിനൊപ്പമാണ്. ഇത് ഒഴിവാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. തന്നെയുമല്ല ഇന്ത്യ ലോകോത്തര വിപണി കൂടിയാണ്. ഏറ്റവും അധികം ജനസംഖ്യ ഈ നാട്ടിലാണ്. അതിനാല്‍ വ്യാപാര കാഴ്ചപ്പാടിലും ഇന്ത്യയെ തഴയാന്‍ അവര്‍ക്കാവില്ല. അമേരിക്ക ഒഴിവാക്കിയാല്‍ അതിന്റെ ഗുണം ലഭിക്കുക യൂറോപ്പിനും മറ്റു രാജ്യങ്ങള്‍ക്കുമായിരിക്കും എന്നത് വസ്തുതയാണ്.