29 Nov 2025 1:16 PM IST
NRI
തിരുവനന്തപുരത്ത് നിന്ന് ബഹ്‌റിനിലേക്കുള്ള ഗള്‍ഫ് എയര്‍ വിമാനസര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചു
MyFin Desk
Summary
ഇനി മുതല്‍ ആഴ്ചയില്‍ 7 സര്‍വീസുകള്‍
പ്രവാസി മലയാളികളുടെ ഏറെക്കാലത്തെ ആവശ്യം പരിഗണിച്ച് തിരുവനന്തപുരത്ത് നിന്ന് ബഹ്‌റിനിലേക്കുള്ള ഗള്‍ഫ് എയര്‍ വിമാന സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചു. ഗള്‍ഫ് എയര്‍ വിമാന സര്‍വീസുകളുടെ എണ്ണം ആഴ്ചയില്‍ ഏഴ് ആക്കിയാണ് വര്‍ധിപ്പിച്ചത്. മുമ്പ് നാല് സര്‍വീസുകളാണുണ്ടായിരുന്നത്.
തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രണ്ട് സര്‍വീസുകള്‍ വീതവും ബുധന്‍, വ്യാഴം, ശനി ദിവസങ്ങളില്‍ മറ്റ് സര്‍വീസുകളും പ്രവര്‍ത്തിക്കും. തെക്കന്‍ കേരളത്തിലെയും തമിഴ്‌നാട്ടിലെയും പ്രവാസികളുടെ ആവശ്യം പരിഗണിച്ചാണ് നടപടി.
പഠിക്കാം & സമ്പാദിക്കാം
Home
