4 Jan 2026 5:18 PM IST
Summary
ക്രിസ്മസ്,പുതുവത്സര അവധി ഗള്‍ഫിലേക്ക് മടങ്ങുന്ന പ്രവാസി മലയാളികള്‍ക്ക് കനത്ത തിരിച്ചടി
ഗള്‍ഫിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് കനത്ത തിരിച്ചടിയുമായി വിമാനക്കമ്പനികള്‍. സാധാരണ നിരക്കിനെക്കാള്‍ മൂന്നിരട്ടി വരെ തുക നല്‍കിയാലേ നാട്ടില്‍നിന്നു ഗള്‍ഫ് നാടുകളില്‍ എത്താനാകൂ എന്ന സ്ഥിതിയാണ്. കോഴിക്കോട്ടുനിന്നു ദുബായിലെത്താന്‍ 45,000 രൂപയാണ് ടിക്കറ്റ് നിരക്ക്. എന്നാല്‍, 3 പേര്‍ക്കു ദുബായില്‍നിന്നു കോഴിക്കോട്ടെത്താന്‍ അത്രയും തുക മതി. ദുബായിലേക്ക് 8,000 രൂപ മുതല്‍ 14,000 രൂപ വരെയാണ് സാധാരണ നിരക്ക്.
അവധിക്കാലം നാട്ടില്‍ ചെലവഴിക്കാനായി കുടുംബത്തോടെ എത്തിയവരില്‍ ഏറെയും തിരിച്ചുപോകുന്ന സമയത്താണു വര്‍ധന. കോഴിക്കോട് -ഷാര്‍ജ ടിക്കറ്റ് നിരക്ക് 46,000 രൂപയും കോഴിക്കോട്- ദോഹ 35,000 രൂപയും കോഴിക്കോട്-ജിദ്ദ വിമാന നിരക്ക് 62,000 രൂപ വരെയെത്തി.
തദ്ദേശ തിരഞ്ഞെടുപ്പു കണക്കിലെടുത്തു കുടുംബത്തോടെ നാട്ടിലെത്തിയ പ്രവാസികളുമുണ്ട്. അവര്‍ ക്രിസ്മസ് അവധി കൂടിക്കഴിഞ്ഞ് ഗള്‍ഫിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുമ്പോഴാണ് നിരക്ക് വര്‍ധന കനത്ത ആഘാതമായത്.
പഠിക്കാം & സമ്പാദിക്കാം
Home
