2 Feb 2026 7:24 PM IST
Gulf Gold:നികുതിയില്ലാതെ കൂടുതല്‍ സ്വര്‍ണം നാട്ടിലെത്തിക്കാം. പ്രവാസികള്‍ക്ക് ആശ്വാസമാകും
MyFin Desk
Summary
സ്വര്‍ണ നാണയങ്ങള്‍ക്കോ കട്ടികള്‍ക്കോ ഈ ആനുകൂല്യം ലഭിക്കില്ല
വിദേശത്തുനിന്ന് നാട്ടിലേക്ക് സ്വര്‍ണം കൊണ്ടുവരുന്നതിനുള്ള നികുതിരഹിത പരിധി സര്‍ക്കാര്‍ പരിഷ്‌കരിച്ചു. പുതിയ നിര്‍ദ്ദേശപ്രകാരം, തീരുവ നല്‍കാതെ തന്നെ പുരുഷന്മാര്‍ക്ക് 20 ഗ്രാം വരെയും സ്ത്രീകള്‍ക്ക് 40 ഗ്രാം വരെയും സ്വര്‍ണം നാട്ടിലേക്ക് കൊണ്ടുവരാം.
2016-ല്‍ നിശ്ചയിച്ച പഴയ വ്യവസ്ഥകള്‍ക്കായിരുന്നു നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ മാറ്റം വരുത്തിയത്. ഇതുവരെ നിലനിന്നിരുന്ന നിയമപ്രകാരം സ്വര്‍ണത്തിന്റെ തൂക്കത്തേക്കാള്‍ ഉപരി അതിന്റെ വിലയ്ക്കായിരുന്നു പ്രാധാന്യം നല്‍കിയിരുന്നത്. പുരുഷന്മാര്‍ക്ക് 50,000 രൂപ വരെയുള്ള സ്വര്‍ണാഭരണങ്ങളും സ്ത്രീകള്‍ക്ക് ഒരു ലക്ഷം രൂപ വരെയുള്ള ആഭരണങ്ങളുമാണ് നികുതിയില്ലാതെ കൊണ്ടുവരാന്‍ അനുവാദമുണ്ടായിരുന്നത്. സ്വര്‍ണവില കുതിച്ചുയര്‍ന്നതോടെ സ്വര്‍ണം കൊണ്ടുവരുന്നതിന് വലിയ തുക നികുതിയായി നല്‍കേണ്ടി വന്നിരുന്നു.
സ്വര്‍ണനാണയങ്ങള്‍ക്ക് ആനുകൂല്യമുണ്ടോ?
ഇളവ് സ്വര്‍ണാഭരണങ്ങള്‍ക്ക് മാത്രമാണ് ബാധകം. സ്വര്‍ണ നാണയങ്ങള്‍ക്കോ കട്ടികള്‍ക്കോ ഈ ആനുകൂല്യം ലഭിക്കില്ല. കൂടാതെ, ഒരു വര്‍ഷമെങ്കിലും വിദേശത്ത് താമസിച്ചവര്‍ക്ക് മാത്രമേ ഈ ഇളവ് ലഭിക്കൂ എന്ന മുന്‍വ്യവസ്ഥ തുടരും. കുടുംബമായി നാട്ടിലേക്ക് വരുന്നവര്‍ക്ക് ഇനി നികുതി ഭയമില്ലാതെ കൂടുതല്‍ ആഭരണങ്ങള്‍ കൈവശം വെക്കാന്‍ സാധിക്കുമെന്നത് വലിയ ആശ്വാസമാണ്.
പഠിക്കാം & സമ്പാദിക്കാം
Home
